• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:46 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അവര്‍ക്ക് ഇഷ്ടമാവില്ലെന്നു കരുതിയാണ് നല്ല ഓഫറുകള്‍ വേണ്ടെന്നു വച്ചത്:  സിനിമ ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി നടി ചിത്ര 

By Web Desk    July 22, 2018   

മലയാള സിനിമാ ലോകത്തെ ഉപേക്ഷിച്ച്  20 വര്‍ഷം പിന്നിടുമ്പോള്‍ താന്‍ അഭിനയം നിര്‍ത്താനുള്ള കാരണം വ്യക്തമാക്കുകയാണ് നടി ചിത്ര. സിനിമയില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് സിനിമ മേഖലയില്‍ നിന്നും പിന്‍വാങ്ങുന്നത്. അതിനു കാരണം ചില കുടുംബ പ്രശ്നങ്ങളാണ്. ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് അച്ഛന്റെ വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതിനിടെ മകള്‍ ഒറ്റയ്ക്ക് ആകരുതെന്ന് കരുതി അച്ഛന്‍ വിവാഹം നടത്തി.

അമ്മ(ദേവി) നേരത്തെ മരിച്ചിരുന്നു. അമ്മ മരിക്കുന്ന സമയത്ത് സംവിധായകന്‍ ശശികുമാര്‍ ഒരുക്കിയ രാജവാഴ്ച എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അമ്മയുടെ മരണസമയത്ത് എനിക്ക് അമ്മയ്ക്കൊപ്പം ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. അതുപോലെ എന്റെ അസാന്നിദ്ധ്യത്തില്‍ അച്ഛന്‍ യാത്രയാകരുതെന്ന വാശിയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ സിനിമ ഉപേക്ഷിച്ച് അച്ഛനെ ശുശ്രൂഷിക്കുകയായിരുന്നു.

ബിസിനസ്സുകാരനായ വിജയരാഘവന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ്. അഭിനയത്തെ ആരും എതിര്‍ത്തിരുന്നില്ല. താനാണ് അത് വേണ്ടന്ന് വെച്ചത്. വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കും ഭര്‍ത്താവിന്റേത് എന്നും ഭര്‍തൃ വീട്ടുകാര്‍ക്ക് ഇഷ്ടമാവില്ല എന്നും ഒക്കെ കരുതിയാണ് ചിത്ര പല നല്ല ഓഫറുകളും വേണ്ടെന്ന് വെച്ച് അഭിനയം ഉപേക്ഷിച്ചതെന്നു നടി പറഞ്ഞു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News