• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

JUNE 2018
FRIDAY
04:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൂമരം പൂക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ! 

By Web Desk    March 14, 2018   

ഒടുവില്‍ താരപുത്രന്‍ കാളിദാസ് ജയറാം നായകനാവുന്ന പൂമരം റിലീസിനെത്തുകയാണ്. നിരവധി റിലീസുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് മാര്‍ച്ച 15 ന് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ച്ച് 9 ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഒരാഴ്ച കൂടി നീണ്ടു പോവുകയായിരുന്നു.കാളിദാസിനെ നായകനാക്കി ഏബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്യുന്നത്. കാളിദാസിനൊപ്പം കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍ എന്നിവരാണ് സിനിമയില്‍ അഭിനയിക്കുന്നത്. പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റത്തിന് ശേഷം മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരുന്നത് കാളിദാസിന്റെ അരങ്ങേറ്റമായിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

പൂമരത്തിന്റെ റിലീസിന് വേണ്ടി ഇത്രയധികം പ്രധാന്യം വന്നത് കാളിദാസിന്റെ സിനിമ ആയത് കൊണ്ടായിരുന്നു. 2016 സെപ്റ്റംബര്‍ 12 നായിരുന്നു പൂമരം ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രീകരണം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞങ്കിലും സിനിമ റിലീസിനെത്താന്‍ വൈകുന്നതിന്റെ കാരണം പുറത്ത് വിട്ടിരുന്നു. പൂമരം വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന സിനിമയായത് കൊണ്ടാണ് ഇത്രയും വൈകിയതെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News