• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രഞ്ജിത്-മോഹന്‍ലാല്‍ ചിത്രം ഡ്രാമ നവംബറില്‍

By Web Desk    August 31, 2018   
new film drama

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംവിധായകന്‍ രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ.ലോഹത്തിനു ശേഷമുള്ള മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഡ്രാമക്കായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.എന്നാല്‍ സെപ്തംബറില്‍ റിലീസിനെത്താനിരുന്ന ചിത്രം പ്രളയെക്കെടുതി മൂലം മാറ്റിവക്കുകയായിരുന്നു.ഡ്രാമയുടെ ട്രെയിലര്‍ ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകര്യതയായിരുന്നു ലഭിച്ചത്.ലണ്ടന്‍ പ്രധാന ലൊക്കേഷനായി ചിത്രീകരിച്ച ഡ്രാമ മാസ് ചിത്രമല്ല ഒരു കുടുംബ ചിത്രമാണ്.നവംബര്‍ രണ്ടിന് ഡ്രാമ തിയറ്ററുകളിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
നിരഞ്ജ്, അനു സിത്താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സേതുവിന്റെ രചനയില്‍ ബിലാത്തിക്കഥ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു രഞ്ജിത്. ലണ്ടന്‍ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് ഒരു അതിഥി വേഷവും ഉണ്ടായിരുന്നു. ആദ്യം ചിത്രത്തിനായി 15 ദിവസം നല്‍കിയെങ്കിലും പിന്നീട് 45 ദിവസം ചിത്രത്തിനായി മോഹന്‍ലാല്‍ നല്‍കി. പിന്നീട് സാങ്കേതികമായ കാരണങ്ങളാല്‍ ബിലാത്തിക്കഥ ഉപേക്ഷിക്കുകയും മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഡ്രാമ എന്ന പുതിയ തിരക്കഥ ഒരുക്കുകയായിരുന്നു. അരുന്ധതി നാഗ്, ആശ ശരത്, കനിഹ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജോണി ആന്റണി, ശ്യാമ പ്രസാദ്, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.
മോഹന്‍ലാല്‍ അതിഥി വേഷശത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണി ഓണച്ചിത്രമായി പ്രഖ്യാപിച്ചുന്നെങ്കിലും റിലീസ് അപ്രതീക്ഷിത പ്രളയം മൂലം ഒക്ടോബര്‍ 11ലേക്ക് റിലീസ് മാറ്റുകയായിരുന്നു. ഒക്ടോബര്‍ റിലീസായി പ്രഖ്യാപിച്ച ഒടിയന്‍ ഡിസംബര്‍ 14നും തിയറ്ററിലെത്തും. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News