• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
02:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അവള്‍ക്കൊപ്പമാണ് താനിപ്പോഴും; നിലപാട് ഒന്നേ ഉള്ളു, അത് തന്റെ കൂട്ടുകാരിക്കറിയാമെന്നും മഞ്ജു

By Web Desk    August 1, 2018   
MANJU-STATEMENT

അക്രമത്തെ തരണം ചെയ്ത സുഹൃത്തിനൊപ്പമാണ് താനിപ്പോഴും എന്ന് വ്യക്തമാക്കി നടി മഞ്ജു വാര്യര്‍. സിനിമ മേഖലയില്‍ അടുത്ത കാലത്തുണ്ടായ വിഷയങ്ങളോടും വിവാദങ്ങളോടും മഞ്ജു പ്രതികരിക്കാതിരിക്കുകയും അഭിപ്രായം പറയാതെ മാറി നില്‍ക്കുകയും ചെയ്തത് ആരാധകരില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. മഞ്ജുവിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജുവിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സു തുറന്നത്.

'നിലപാട് ഒന്നേയുള്ളൂ. അത് അവള്‍ക്കൊപ്പം തന്നെ. ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല. അത് അവള്‍ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.'

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ലൂസിഫറില്‍ മഞ്ജു വാര്യര്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ലൂസിഫറില്‍ ഉടന്‍ താനും ചേരുമെന്ന് മഞ്ജു പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News