• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എന്തിനാണ് ഇത്തരം സിനിമകളെല്ലാം നിര്‍മിച്ചുകൂട്ടുന്നത്: ഡോ ബിജു

By Web Desk    March 13, 2018   

പ്രാദേശിക തലത്തിലും അല്ലാതെയും നടത്തപ്പെടുന്ന ചലച്ചിത്രമേളകള്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്ന് സംവിധായകന്‍ ഡോ ബിജു അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം. ചലച്ചിത്രമേളകള്‍ക്ക് വേറെ തന്നെ ഒരു സംസ്‌കാരമുണ്ട്. സമൂഹത്തിലെ വിവിധ തരത്തിലുള്ള ആളുകള്‍, വിവിധ സംസ്‌കാരത്തില്‍ നിന്നും വന്നവര്‍ ഒരുമിച്ചിരുന്ന് ഒരു വലിയ സ്‌ക്രീനില്‍ സിനിമ കാണുകയും വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ സിനിമ കാണല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായി മാറുന്നു. ഏതൊരു സിനിമയും ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണാനുള്ള അവസരമുണ്ടായിട്ടും ആളുകള്‍ ചലച്ചിത്ര മേളയിലേക്ക് എത്തിച്ചേരുന്നതിന്റെ പ്രധാന കാരണവും മേളകളിലെ അഭിപ്രായ പ്രകടനങ്ങളിലുള്ള ഈ രാഷ്ട്രീയ മാനമാണ്.

ദൃശ്യങ്ങളും ശബ്ദങ്ങളും അവതരണത്തിന്റെ പൂര്‍ണതയില്‍ അനുഭവിക്കണമെങ്കില്‍ തീര്‍ച്ചയായും സിനിമാശാലകളിലെ സാങ്കേതിക മികവുകള്‍ കൂടിയേ തീരൂ. കുറച്ചു കാലം മുമ്പുവരെ ആളുകള്‍ കേരളത്തിലെയും ഗോവയിലെയും രാജ്യാന്തര ചലച്ചിത്ര മേളകള്‍ക്കായി കാത്തിരിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒരു പ്രൊജക്റ്ററും പെന്‍ഡ്രൈവും കുറച്ചു കാശും ഉണ്ടെങ്കില്‍ ആര്‍ക്കും ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കാം എന്ന അവസ്ഥയാണ്. പരീക്ഷണ സിനിമകള്‍ക്കായും ചിലപ്പോള്‍ ഇത്തരം മേളകള്‍ നടത്താറുണ്ട്. അതില്‍ നിന്നും മികച്ച സിനിമയെ കണ്ടത്തൊറുമുണ്ട്. സാങ്കേതികതയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഇത്തരം 'മികച്ച സിനിമകള്‍' പക്ഷെ എല്ലാ അര്‍ത്ഥത്തിലും മികച്ച സിനിമ ആയിക്കൊള്ളണം എന്നില്ല. പ്രദര്‍ശനത്തിനായി സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയില്‌ളെങ്കില്‍ ഇത്തരം ചെറിയ മേളകള്‍ മൊത്തം ചലച്ചിത്ര മേളയുടെ തന്നെ പ്രാധാന്യത്തെ ബാധിക്കും. പുതിയ സിനിമകള്‍ ഉണ്ടാകുന്നതിനെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാരമായി ബാധിക്കും. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവര്‍ഡുകള്‍ക്കായി 112 സിനിമകള്‍ ആണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചര്‍ച്ച ചെയ്യാന്‍ പോന്നതാകട്ടെ കേവലം ആറോ ഏഴോ എണ്ണം മാത്രമാണ്. ബാക്കി സിനിമകള്‍ എല്ലാം എന്തിന് വേണ്ടി നിര്‍മ്മിച്ചു എന്ന ചോദ്യം അപ്പോഴും ബാക്കി നില്‍ക്കുന്നു. എങ്കിലും സന്തോഷകരമെന്ന് പറയട്ടെ, ഈ ആറേഴ് സിനിമകള്‍ എല്ലാം പുതിയ തലമുറയുടേതാണ്. ഒന്നുകില്‍ ആദ്യത്തെ സിനിമ, അല്ലെങ്കില്‍ രണ്ടോ മൂന്നോ പേരെ മാത്രം അസിസ്റ്റു ചെയ്തതിന്റെ പരിചയത്തില്‍ സ്വതന്ത്രമായി ചെയ്ത സിനിമ. അതേസമയം വിദേശ രാജ്യങ്ങളില്‍ കാണുന്ന പോലെ മോശം സിനിമക്കും, മോശം നടന്‍/ നടിക്കുമുള്ള പുരസ്‌കാരം കൊടുക്കാന്‍ സംസ്ഥാന ചലച്ചിത്ര അവര്‍ഡുകളില്‍ സാധ്യമല്ല. നമുക്കവരുടെ അധ്വാനത്തെ മാനിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ തങ്ങളുടെ നിലവാരം തിരിച്ചറിഞ്ഞ് സ്വമേധയാ ഒഴിഞ്ഞു പോയിരുന്നെങ്കില്‍ നന്നായിരിക്കും. ഇന്ത്യയില്‍ ഇന്നത്തെ രാ്ര്രഷ്ടീയ സാഹചര്യത്തില്‍ ഫിലിം ഫെസ്റ്റിവലുകള്‍ ഒറ്റപ്പെട്ട തുരുത്തുകള്‍ ആയി മാറുന്നത് കാണാം. എന്നാല്‍ ഓരോ തുരുത്തിലും കാമ്പുള്ള ഫിലിം ഫെസ്റ്റിവല്‍ ഉണ്ടായി വരികയാണ് വേണ്ടത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News