• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എന്നാലും ഞങ്ങളുടെ ആഷിനോട് ഇത് വേണ്ടാരുന്നു: ബച്ചനോട് കലിപ്പിളകി ഐശ്വര്യആരാധകര്‍ 

By Web Desk    March 12, 2018   

എന്നത്തേയും പോലെ വളരെ വിപുലമായിത്തന്നെ ഇത്തവണയും സിനിമാലോകം വനിതാദിനം ആഘോഷിച്ചു. താരങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് സംസാരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്.
എന്നാല്‍ വനിതാ ദിനത്തില്‍ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാബ് ബച്ചന്റെ ട്വീറ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സര്‍ക്കാരിന്റെ സ്വഛ് ഭാരത് പദ്ധതിയെ പിന്തുണച്ചാണ് ഇത്തവണ ബച്ചന്‍ വനിതാദിന സന്ദേശം നല്‍കിയത്.


സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനഘടകം ശൗചാലയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ വിവാദമുണ്ടാക്കിയത് ഇതൊന്നുമല്ല. ശൗചാലയം പദ്ധതിയെ പുകഴ്ത്തി സംസാരിച്ചശേഷം തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീകളെപ്പറ്റി ബച്ചന്‍ വാതോരാതെ സംസാരിച്ചിരുന്നു.ഭാര്യ ജയാ ബച്ചന്‍, പേരക്കുട്ടികളായ ആരാധ്യ, മകള്‍ ശ്വേത ബച്ചന്‍ തുടങ്ങി തന്നെ സ്വാധീനിച്ച സ്ത്രീകളുടെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ കൂട്ടത്തിലൊന്നും മരുമകളും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് ബച്ചന്റെ ചിത്രമോ പരാമര്‍ശങ്ങളോ ഉണ്ടായിരുന്നില്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News