• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അലംകൃതയ്ക്ക് ഇന്ന് നാലാം പിറന്നാള്‍; മകളുടെ ചിത്രം പങ്ക് വച്ച് പൃഥ്വിരാജ് 

By Web Desk    September 8, 2018   

നീണ്ടനാളുകള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് തന്റെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതിനൊരു കാരണമുണ്ട് അല്ലിയുടെ (അലംകൃത)യുടെ നാലാം പിറന്നാള്‍ ദിനമാണിന്ന്.  'എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി;' എന്നായിരുന്നു അടിക്കുറിപ്പ്. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയ്ക്ക് ഇന്ന് നാലാമത്തെ പിറന്നാളാണ്.

 മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്. മകളുടെ മുഖം കാണിക്കുന്ന ചിത്രം ഒരു വര്‍ഷത്തിന് ശേഷമാണ് താരം പുറത്തുവിട്ടത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ദമ്ബതികള്‍ അപൂര്‍വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ആരാധകരെ കാണിക്കാറുള്ളു. അതുകൊണ്ടു തന്നെ പൃഥ്വിയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അല്ലിയുടെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

മകളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിക്കാറുണ്ട്. മകള്‍ സ്‌കൂളില്‍ ചേര്‍ന്നതുള്‍പ്പടെയുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മിക്ക ചിത്രങ്ങളും കുഞ്ഞിന്റെ മുഖം മറയ്ക്കാറാണ് പതിവ്. ചതയമാണ് അലംകൃതയുടെ നക്ഷത്രം. അലംകൃത എന്ന പേര് സുപ്രിയയാണ് പറയുന്നത്. അലംകൃത എന്നാല്‍ അലങ്കരിക്കപ്പെട്ടവള്‍ എന്നാണര്‍ഥം. സെന്‍സ് എന്നൊരു അര്‍ഥം കൂടിയുണ്ട്. 2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം. മാധ്യമപ്രവര്‍ത്തകയാണ് സുപ്രിയ.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News