• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശ്രദ്ധേയമായി വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിലെ ഗാനം; ലിറിക്കല്‍ വീഡിയോ  ഇതിനോടകം കണ്ടത് ഒരു മില്യനിലധികം പേര്‍ 

By Web Desk    October 30, 2018   
 vijay song

അര്‍ജുന്‍ റെഡി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും വിജയ്ക്ക്  കടുത്ത ആരാധകരാണ് ഉള്ളത്. വിജയ്‌യുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രമാണ് 'ടാക്സിവാല'  ചിത്രത്തിലെ ''മാറ്റേ വിനതുഗ'' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം  ശ്രദ്ധേയമായിക്കഴിഞ്ഞു. 

 

സിദ്ധ് ശ്രീരാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജേക്ക്സ് ബിജോയാണ് സംഗീത സംവിധാനം.കൃഷണകാന്താണ് വരികള്‍ എഴുതിയിരിക്കുന്നത്. ഒരു മില്യനിലധികം വ്യൂസ് ഇപ്പോള്‍ ഗാനത്തിന് യൂട്യൂബില്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ ഇറങ്ങിയ ടാക്സിവാലയുടെ ടീസര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.പ്രിയങ്ക ജാവല്‍ക്കറും മാളവിക നായരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. രാഹുല്‍ സന്‍കൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുജിത്ത് സാരംഗാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.വിജയ് ദേവരക്കൊണ്ടയും രശ്മിക മദ്ധനയും അഭിനയിച്ച ഗീതാ ഗോവിന്ദം നൂറ് കോടി ക്ലബിലെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News