• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വീണ്ടും ശ്രേയ ഘോഷാല്‍ മാജിക്,കയ്യടിച്ച്‌ ആരാധകര്‍, മേരാ നാം ഷാജിയിലെ ഗാനം പുറത്ത്‌

By Web Desk    March 16, 2019   
shaji

മലയാള ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മറുനാടന്‍ ഗായികയാണ് ശ്രേയ ഘോഷാല്‍.മലയാളത്തിലെ പിന്നണി ഗായികമാരോടൊന്നും തോന്നാത്ത ഒരടുപ്പമാണ് ഈ ഗായികയോട് മലയാളികള്‍ക്ക് അന്നും ഇന്നും ഉള്ളത്.ബിഗ് ബിയിലെ വിട പറയുകയാണോ... എന്ന ഗാനം പാടിക്കൊണ്ട് മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ശ്രേയ പിന്നീട് ഒട്ടനവധി മലയാള ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു.തന്റെ സ്വരമാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരെ ഞെട്ടിച്ച ശ്രേയ വീണ്ടുമിതാ ഒരു മലയാളഗാനവുമായി പ്രേക്ഷര്‍ക്കു മുമ്ബിലേക്ക് എത്തിയിരിക്കുകയാണ്.

കട്ടപ്പനയിലെ ഹൃത്വിക് റോഷനു ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജിയിലെ ശ്രേയ പാടിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.മലയാളവും തമിഴും ചേര്‍ന്ന മനസ്സുക്കുള്ളെ....എന്ന ഗാനം കുറഞ്ഞസമയംകൊണ്ടാണ് യൂട്യൂബില്‍ ട്രെന്റിങ്ങയിരിക്കുന്നത്.ടൊവീനോ തോമസിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.നിഖില വിമലും ആസിഫ് അലിയുമാണ് ഗാനരംഗത്തുള്ളത്.സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം നല്‍കിയിരിക്കുന്നത്.റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്റിങ്ങില്‍ എട്ടാമതാണ് ഗാനം.ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോ നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥായാണ് ചിത്രം പറുയുന്നത്. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടെ കഥയ്ക്ക് ദിലീപ് പൊന്നനാണ് സംഭാഷണമൊരുക്കിയിരിക്കുന്നത്.ബിജു മേനോന്‍, ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരം ഷാജിയായി ബൈജുവും ചിത്രത്തില്‍ എത്തുന്നു.ഈ മൂന്നു ഷാജിമാരുടെയും കഥ നര്‍മ്മരസം കലര്‍ത്തി അവതരിപ്പിക്കുകയാണ് ചിത്രം.ഇവര്‍ക്കൊപ്പം നടന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.കോഴിക്കോട്, കൊച്ചി,തിരുവനന്തപുരം തുടങ്ങിയവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ഉര്‍വശി തിയേറ്റേഴ്‌സ് റിലീസാണ് ചിത്രത്തിന്റെ വിതരണം. ചിത്രം ഉടന്‍തന്നെ തിയേറ്ററുകളിലെത്തും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News