• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'സര്‍ക്കാര്‍' റെക്കോര്‍ഡ് വില്‍പ്പന തിരുവനന്തപുരം മേഖലയിൽ

By Web Desk    November 6, 2018   

വിജയ്‌യുടെ എ ആര്‍ മുരുഗദോസ് ചിത്രം സര്‍ക്കാരിന് വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആവുമെന്ന് കരുതപ്പെടുന്ന സര്‍ക്കാര്‍ കേരളത്തില്‍ 402 സ്‌ക്രീനുകളിലാണ് എത്തുക. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തീയേറ്ററുകളില്‍ പ്രീ-റിലീസ് ബുക്കിംഗിന് വലിയ പ്രതികരണം ലഭിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുര മേഖലയിലാണ് റെക്കോര്‍ഡ് വില്‍പ്പന നടന്നത്.തിരുവനന്തപുരം നഗരത്തില്‍ മാത്രം റിലീസ്ദിനത്തില്‍ 147 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്. ഏരീസ് എസ്എല്‍ സിനിമാസ് മള്‍ട്ടിപ്ലെക്‌സില്‍ മാത്രമുള്ളത് നാളെ 31 പ്രദര്‍ശനങ്ങള്‍. തിരുവനന്തപുരത്ത് ശ്രീകുമാറിലും ശ്രീവിശാഖിലുമാണ് ആദ്യ ഫാന്‍സ് ഷോകള്‍. പുലര്‍ച്ചെ 4.30നാണ് ഇവ. 4.45, 5, 5.10, 6.05 എന്നിങ്ങനെയാണ് മറ്റ് പല റിലീസിംഗ് സെന്ററുകളിലെയും ഫാന്‍സ് ഷോ ടൈമിംഗുകള്‍. ഇതില്‍ പുലര്‍ച്ചെയുള്ള എല്ലാ പ്രദര്‍ശനങ്ങളുടെയും ടിക്കറ്റുകള്‍ ഇതിനകംതന്നെ വിറ്റുപോയിട്ടുണ്ട്.

തുപ്പാക്കി, കത്തി എന്നീ ഹിറ്റുകള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ടീസറിലെ സൂചന.എ ആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍ ആണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എ ആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News