• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബാഴ്‌സയെ തളച്ച ടോട്ടന്‍ഹാമിന് ആശ്വാസം; നാപ്പോളിയെ മറികടന്ന് ചെമ്പട നോക്കൗട്ടില്‍.

By ansa    December 12, 2018   
football

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ ന്യൂ ക്യാമ്പില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണയെ സമനിലയില്‍ പിടിച്ച് ടോട്ടന്‍ഹാം നോക്കൗട്ടില്‍. തോറ്റാല്‍ പുറത്താകുമെന്ന ഘട്ടത്തില്‍ 85-ാം മിനിറ്റില്‍ ലൂക്കാസ് മോറയുടെ ഗോളിലാണ് ടോട്ടന്‍ഹാം സ്പാനിഷ് വമ്പന്മാരെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചത്.

ഇതോടെ ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തിയ ടോട്ടന്‍ഹാം നോക്കൗട്ടില്‍ കടക്കുകയായിരുന്നു. ടോട്ടന്‍ഹാമിന്റെ മുന്നേറ്റത്തോടെ ഇന്റര്‍ മിലാന്‍ നോക്കൗട്ട് കാണാതെ പുറത്തായി. ഏഴാം മിനിറ്റില്‍ ഡെംബലെയുടെ ഗോളിലാണ് ബാഴ്‌സ മുന്നിലെത്തിയത്. 

ഗോള്‍ തിരിച്ചടിക്കാനുള്ള ടോട്ടനത്തിന്റെ ശ്രമം പലപ്പോഴും പരാജയപ്പെടുകയായിരുന്നു. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചെങ്കിലും അവര്‍ക്ക് ബാഴ്‌സ പ്രതിരോധം ഭേദിക്കാനായില്ല. ഒടുവില്‍ 85-ാം മിനിറ്റില്‍ ലൂക്കാസ് മോറ ലക്ഷ്യം കണ്ടതോടെ ടോട്ടന്‍ഹാമിന് ശ്വാസം തിരികെ കിട്ടി. നേരത്തെ തന്നെ നോക്കൗട്ടില്‍ കടന്നതിനാല് പിക്വെ, ടെര്‍‌സ്റ്റേഗന്‍ എന്നിവര്‍ക്ക് ബാഴ്‌സ കോച്ച് വിശ്രമം അനുവദിച്ചിരുന്നു. മെസ്സി 63-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി.

തുല്യ പോയിന്റുമായി അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയതായിരുന്നു ടോട്ടന്‍ഹാമും ഇന്ററും. പി.എസ്.വി ഐന്തോവനായിരുന്നു ഇന്ററിന്റെ എതിരാളി. 13-ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയിലൂടെ പി.എസ്.വിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 

ഇന്ററിന്റെ പ്രതീക്ഷകള്‍ അവസാനിക്കാന്‍ പോകുന്നുവെന്ന ഘട്ടത്തില്‍ ക്യാപ്റ്റന്‍ മൗറോ ഇകാര്‍ഡി 73-ാം മിനിറ്റില്‍ അവരെ ഒപ്പമെത്തിച്ചു. ഈ സമയം ടോട്ടനം, ബാഴ്‌സയോട് ഒരു ഗോളിനു പിന്നിലായിരുന്നു. ഇന്റര്‍ നോക്കൗട്ടിലേക്ക് കണ്ണുംനട്ടിരിക്കവെ ടോട്ടനം സമനില നേടി, ഇതോടെ ഇന്റര്‍ പുറത്തായി.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News