• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘രാജ്യത്തിനുവേണ്ടി കഠിനമായി അധ്വാനിക്കുന്നയാള്‍, കൂടിക്കാഴ്ച പ്രചോദനമായി’; മോദിയെക്കുറിച്ച് വാചാലനായി അനില്‍ കപൂര്‍

By Web Desk    January 22, 2019   
anil-kapoor

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വാചാലനായി ബോളീവുഡ് നടന്‍ അനില്‍ കപൂര്‍. മോദിയുമായി നടത്തിയ കൂടിക്കാഴ്ച തനിക്ക് ഏറെ പ്രചോദനമായി എന്നും രാജ്യത്തിനു വേണ്ടി അദ്ദേഹം കഠിനപ്രയത്‌നം ചെയ്യുന്നുണ്ട് എന്നുമാണ് അനില്‍ കപൂര്‍ പറഞ്ഞത്.

പുതിയ സിനിമയായ ടോട്ടല്‍ ധമാലിന്റെ ട്രെയിലര്‍ പ്രദര്‍ശന വേദിയില്‍ വച്ചായിരുന്നു അനില്‍ കപൂര്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ അദ്ദേഹത്തെ കാണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ഇപ്പോഴാണ് അതിന് ഒരു അവസരം ലഭിച്ചത് എന്നും അനില്‍ കപൂര്‍ പറഞ്ഞു.

ചില കൂടിക്കാഴ്ചകള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. മോദിയെ കാണാനും കൂടിക്കാഴ്ച നടത്താനും സാധിച്ചത് ഭാഗ്യമായി കരുതുന്നു. കൂട്ടിക്കാഴ്ച വലിയ രീതിയിലുള്ള പ്രചോദനമാണ് നല്‍കിയത് എന്നും അനില്‍ കപൂര്‍ പറഞ്ഞു.

എന്നാല്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഷ്ട്രീയകാര്യങ്ങള്‍ പറയേണ്ട ഒരു വേദിയല്ല എന്ന മറുപടിയാണ് അനില്‍ കപൂര്‍ നല്‍കിയത്. കൂടാതെ അത് നാം എല്ലാവരും ചേര്‍ന്ന് തീരുമാനിക്കേണ്ടതല്ലെ. നമുക്കത് കണ്ടറിയാം

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News