• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
01:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ലുട്ടാപ്പിയെ ഒഴിവാക്കില്ല, അടുത്ത ലക്കം അതിഗംഭീരമായി തിരികയെത്തും, ഡിങ്കിനിയുമായി ഒരു അഭിമുഖ സംഭാഷണവും സംഘടിപ്പിക്കും

By Web Desk    February 9, 2019   
luttappy

മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സോഷ്യല്‍മീഡയയില്‍ നടക്കുന്ന പ്രതിഷേധത്തിന് മറുപടിയുമായി ബാലരമ രംഗത്ത്. ലുട്ടാപ്പിക്ക് പകരം കുന്തത്തില്‍ സഞ്ചരിക്കുന്ന ഒരു ഡിങ്കിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ബാലരമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധ പെരുമഴയ തുടങ്ങിയത്. ലുട്ടാപ്പിയെ മാറ്റിയാല്‍ ബാലരമേ നീ തീര്‍ന്ന് എന്നായിരുന്നു ഓള്‍ കേരള ലുട്ടാപ്പി ഫാന്‍സിന്റെ പ്രതികരണം. ഇതോടെയാണ് പ്രതികരണവുമായി ബാലരമ രംഗത്തെത്തിയത്.

ഒരിക്കലും ലുട്ടാപ്പിയെ ഒഴിവാക്കില്ലെന്നായിരുന്നു ബാലരമയുടെ അധികൃതരുടെ പ്രതികരണം. ലുട്ടാപ്പിയില്ലെങ്കില്‍ ബാലരമ ഓഫീസ് തീയിട്ടുകളയാനും മടിക്കില്ലെന്ന രോഷപ്രകടനക്കാരെ തണുപ്പിച്ചുകൊണ്ടാണ് അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികയെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ലുട്ടാപ്പിക്ക് ഇത്ര ശക്തമായ ഫാന്‍സ് സപ്പോര്‍ട്ട് ഉണ്ടെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് അതിനായി പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം ബാലരമയില്‍ തുടങ്ങുമെന്നും ബാലരമ പ്രതികരിച്ചു. അതോടൊപ്പം ലുട്ടാപ്പി ആരാധകരുടെ കണ്ണിലെ കരടായി രംഗപ്രവേശനം ചെയ്ത ഡിങ്കിനി ഒരു ഭീകരിയല്ലെന്ന് തെളിയിക്കാന്‍ ഡിങ്കിനിയുമായി അഭിമുഖ സംഭാഷണവും അടുത്ത ലക്കം പ്രതീക്ഷിക്കാമെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

എന്തായാലും ബാലരമയുടെ പ്രതികരണമെത്തിയതോടെ ലുട്ടാപ്പിയുടെ നിലനില്‍പ്പ് സംബന്ധിച്ചുള്ള അനിശ്ചിതത്വാവസ്ഥയ്ക്ക് പരിഹാരമായിരിക്കുകയാണ്. ബാലരമയുടെ ഫെബ്രുവരി എട്ടിന് പുറത്തിറങ്ങിയ ലക്കത്തിലാണ് കുന്തത്തില്‍ കയറി ലുട്ടാപ്പിക്ക് പകരം ഡിങ്കിനി എത്തിയത്.  മായാവിക്ക് പുതിയൊരു എതിരാളി എന്ന അടിക്കുറിപ്പ് കാണുകയും ലുട്ടാപ്പിയെ പരിസരത്തൊന്നും കാണാതിരിക്കുകയും ചെയ്തതോടെ ഇരുപതോളം വര്‍ഷം ആത്മാര്‍ത്ഥമായി പണിയെടുത്ത ലുട്ടാപ്പിയെ ഒഴിവാക്കി ഡാകിന അനധികൃതമായി ബന്ധു നിയമനം നടത്തിയെന്നായിരുന്നു ഫാന്‍സിന്റെ ന്യായമായ സംശയം.

ഇതേത്തുടര്‍ന്നാണ് സേവ് ലുട്ടാപ്പി ഹാഷ്ടാഗ് ക്യാംപയിന്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ‘അവര്‍ ആദ്യം ലുട്ടാപ്പിയുടെ ജെട്ടി മാറ്റി ബനിയന്‍ ഇടീപ്പിച്ചു. ഇപ്പോ ദാ മായാവിക്ക് എതിരെ എന്നും പറഞ്ഞ് കുന്തമൊക്കെയുള്ള ഒരാളെ കൊണ്ടുവരുന്നു. ചങ്കല്ല ചങ്കിടിപ്പാണ് ലുട്ടാപ്പി’ എന്നായിരുന്നു ആരാധകരില്‍ പലരുടേയും രോദനം. മനോരമയുടെ ഓഫീസില്‍ കയറി എഡിറ്ററെ നേരില്‍ക്കണ്ട് പറയാനുള്ള കാര്യങ്ങളാണ് ട്രോളന്മാര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.

troll

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News