• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പബ്ജിയുടെ 0.11.5 ബീറ്റാ അപ്‌ഡേറ്റില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി

By Web Desk    March 13, 2019   
pubg

ഒട്ടേറെ പുതുമകളുമായി ജനപ്രിയ മൊബൈല്‍ ഗെയിമായ പബ്ജിയുടെ പുതിയ അപ്‌ഡേറ്റ്. പബ്ജിയുടെ 0.11.5 ബീറ്റാ അപ്‌ഡേറ്റിലാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. സാധാരണ ഗെയിം മോഡുകളിലും സര്‍വൈവല്‍ ടില്‍ ഡൗണ്‍ മോഡിലും മാറ്റങ്ങള്‍ വരും.

വികെന്‍ഡി മാപ്പില്‍ മാത്രമായി 5.56 എംഎം ജി 36സി റൈഫിള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്‌കാര്‍-എല്‍ റൈഫിളിന് പകരമാണ് പുതിയ തോക്ക്. തുക്ഷായ് എന്ന പേരില്‍ ഓട്ടോറിക്ഷയും ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാന്‍ഹോക്കിലാണ് തുക്ഷായ് വാഹനമുണ്ടാവുക. ജീപ്പ്, മിനിബസ്, പോലുള്ള വാഹനങ്ങള്‍ക്ക് പകരമായാണ് തുക്ഷായ് ചേര്‍ക്കുന്നത്.

ഇറംഗല്‍, മിറാമര്‍ മാപ്പുകളില്‍ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥായും കൊണ്ടുവന്നു. സര്‍വൈവല്‍ ടില്‍ ഡൗണ്‍ മോഡില്‍ സോംബികള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത ഇടങ്ങള്‍ ഉണ്ടായിരുന്നത് ഒഴിവാക്കി. റിസോഴ്‌സ് ഡ്രോപ്പ്, സോംബിയുടെ കഴിവുകള്‍, വെഹിക്കിള്‍ ഫ്യുവല്‍ ലെവല്‍ എന്നിവയിലെല്ലാം ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

പബ്ജിയുടെ ബീറ്റാ അപ്‌ഡേറ്റ് പരീക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ടെന്‍സെന്റ് നല്‍കുന്ന ലിങ്കില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ബീറ്റാ ആപ്പില്‍ ഗസ്റ്റ് മോഡില്‍ മാത്രമേ കളിക്കാന്‍ സാധിക്കൂ. സോഷ്യല്‍ മീഡിയാ ലോഗിനുകള്‍ അനുവദിക്കില്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News