• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
08:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്റ്റാര്‍ക്കിന്റെ ആ എക്‌സ്ട്രാ റണ്ണുകളാണ് പരാജയത്തിന് കാരണം; വിമര്‍ശനവുമായി പെയ്‌നും വോണും ......

By anju    December 12, 2018   

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ തോറ്റതിന് പിന്നാലെ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ രംഗത്ത്. ഓസീസ് ഇതിഹാസ താരം ഷെയ്ന്‍ വോണും നിലവിലെ ക്യാപ്റ്റന്‍ ടിം പെയ്‌നും സ്റ്റാര്‍ക്കിനെ രൂക്ഷമായി വിമര്‍ശിച്ചു. തോല്‍വിക്കുള്ള പ്രധാന കാരണം സ്റ്റാര്‍ക്കിന്റെ മങ്ങിയ ഫോമാണെന്നും ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ സ്റ്റാര്‍ക്ക് വളങ്ങിയ 36 എക്‌സ്ട്രാ റണ്ണുകള്‍ മത്സരത്തില്‍ നിര്‍ണായകമായെന്നും വോണ്‍ ചൂണ്ടിക്കാട്ടുന്നു.

ഓസീസ് വഴങ്ങിയ എക്‌സ്ട്രാസില്‍ 21 റണ്‍സും ബൈ ആയിരുന്നു. അതില്‍ 16-ഉം സ്റ്റാര്‍ക്ക് ലെഗ് സ്റ്റമ്പിന് പുറത്തെറിഞ്ഞ വൈഡിലൂടെയുമാണ് ലഭിച്ചത്. വിക്കറ്റ് കീപ്പറായ ടിം പെയ്‌നിനെ കുറ്റപ്പെടുത്താനാവില്ല. പല പന്തുകളും അദ്ദേഹത്തിന് പിടിക്കാന്‍ കഴിയാത്തവയായിരുന്നു. ഓസ്‌ട്രേലിയയുടെനമ്പര്‍ വണ്‍ ബൗളറില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനമല്ല സ്റ്റാര്‍ക്കില്‍ നിന്നുണ്ടായത്. വോണ്‍ വ്യക്തമാക്കുന്നു.

സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിങ് യോര്‍ക്കറുടെ അഡ്‌ലെയ്ഡില്‍ കണ്ടില്ലെന്നും ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടുന്നതില്‍ സ്റ്റാര്‍ക്കിന് പിഴച്ചെന്നും വോണ്‍ ചൂണ്ടിക്കാട്ടി.

അഡ്ലെയ്ഡ് ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ മോശം പ്രകടനമാണ് പെയ്നിനെ ചൊടിപ്പിച്ചത്. ആദ്യ ഇന്നിങ്സിലെ റണ്‍സിന്റെ കുറവും മറ്റു താരങ്ങളുടെ മോശം പ്രകടനവും തോല്‍വിയുടെ കാരണങ്ങളായി പെയ്ന്‍ ചൂണ്ടി കാണിക്കുന്നു. സ്റ്റാര്‍ക്കിന്റെ പന്തുകളുടെ മൂര്‍ച്ചയില്ലായ്മയെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ആത്മവിശ്വാസത്തോടെനേരിട്ടു. മുന്‍പത്തെ സ്റ്റാര്‍ക്കും ഇപ്പോഴത്തെ സ്റ്റാര്‍ക്കും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. മാത്രമല്ല ആദ്യ ഇന്നിങ്സില്‍ കാര്യമായി റണ്‍സെടുക്കാന്‍ ഓസീസിന് സാധിച്ചില്ല. അതും തോല്‍വിക്ക് കാരണമായെന്ന് പെയ്ന്‍ വ്യക്തമാക്കി. 

പെര്‍ത്ത് ടെസ്റ്റില്‍ സ്റ്റാര്‍ക്ക് ഫോമിലേക്ക് ഉയരുമെന്നും മാച്ച് വിന്നറാകുമെന്നും ടിം പെയ്ന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ സ്റ്റാര്‍ക്ക് ഇന്ത്യയുടെ നട്ടെല്ലൊടിക്കുമെന്ന പ്രതീക്ഷയിലാണ് പെയ്ന്‍. 

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഒരു എക്‌സ്ട്രാ റണ്‍ മാത്രമാണ് ഓസീസ് വഴങ്ങിയിരുന്നത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 36 എക്്‌സ്ട്രാ റണ്‍സാണ് വഴങ്ങിയത്. ന്യൂബോളില്‍ നിയന്ത്രണമില്ലാതെ പന്തെറിഞ്ഞ സ്റ്റാര്‍ക്കിന്റെ വൈഡ് ബോളുകള്‍ പലതും ബൗണ്ടറിയിലെത്തിയതോടെ ഇന്ത്യയുടെ ബൈ റണ്‍ കൂടി. ആദ്യ ടെസ്റ്റില്‍ ഓസീസ് തോറ്റത് 31 റണ്‍സിനാണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News