• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
01:35 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘അഡാറ്’ റിലീസിനൊരുങ്ങി അഡാറ് ലൗ; ഫെബ്രുവരി 14ന് ലോകത്തെമ്പാടുമായി 2000 തിയേറ്ററുകളിലെത്തും

By Web Desk    February 11, 2019   
oru-adar-love

റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം അഡാറ് ലൗ മലയാളത്തില്‍ ഇതുവരെയുണ്ടാകാത്ത അത്രയും ഹൈപ്പ് സൃഷ്ടിക്കുകയാണ്. 1200 തിയേറ്ററുകളില്‍ ഇന്ത്യന്‍ റിലീസുണ്ടാകുമ്പോള്‍ ലോകത്താകമാനമായി 2000 തിയേറ്ററുകളില്‍ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതിനും അപ്പുറമാണ് ഈ കണക്കുകള്‍.

തുപ്പാക്കിയും തെറിയും കബാലിയും പോലുള്ള വമ്പന്‍ പ്രൊജക്ടുകള്‍ നിര്‍മിച്ച കലൈപ്പുലി താണു തമിഴില്‍ റിലീസിനെടുത്തിരിക്കുന്ന ചിത്രത്തിന് വമ്പന്‍ പ്രമോഷന്‍ വര്‍ക്കുകളാണ് നടത്തുന്നത്. തമിഴ്, തെലുങ്ക്, കന്നട സിനിമാ മേഖലയില്‍നിന്നും വലിയ പ്രതീക്ഷകളോടെയാണ് യുവപ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ തെലുങ്ക് പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴേക്കും ലഭിച്ച 12000 റിയാക്ഷനുകള്‍ ഈ പ്രതീക്ഷയുടെ തെളിവാണെന്നുപറയാം.

ആറ് കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം ബജറ്റ്. എല്ലാവിധ പബ്ലിസിറ്റിയും ഉള്‍പ്പെടെയാണിത്. ഈ ചെറിയ ബജറ്റില്‍നിന്ന് ഇത്രയും പ്രശസ്തി റിലീസിനുമുമ്പേ ലഭിച്ച മറ്റൊരുചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പോസിറ്റീവ് റീവ്യൂ വന്നുകഴിഞ്ഞാല്‍ മലയാള സിനിമാ മേഖല കണ്ട ഏറ്റവും വലിയ ലാഭക്കണക്കുകള്‍ ഈ ചിത്രത്തിന്റേതാകാന്‍ സാധ്യതയുണ്ട്. എല്ലാ ഭാഷകളിലും നിലവില്‍ സാറ്റലൈറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.

adar-love

ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ചിത്രമാകാന്‍ അഡാറ് ലൗവിന് സാധിച്ചു. ഫെബ്രുവരി 14ന് റിലീസിനെത്തുന്ന ചിത്രം ഷൂട്ടിംഗ് സമയത്തുതന്നെ നിരവധി വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. മാണിക്യമലരായ പൂവി എന്ന ഗാനവും പ്രിയാവാര്യരുടെ കണ്ണിറുക്കലും ഒട്ടുമിക്ക രാജ്യങ്ങളില്‍ ഉള്ള സിനിമാ ആരാധരുടേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

റോഷന്റെയും പ്രിയയുടേയും അഭിനയം, നെഗറ്റീവും പോസിറ്റീവുമായ പബ്ലിസിറ്റികള്‍, അണിയറയില്‍ സംഭവിച്ച തര്‍ക്കങ്ങള്‍, ഒത്തുതീര്‍പ്പുകള്‍ എല്ലാം ചര്‍ച്ചയായി എന്നത് വസ്തുതയാണെന്നിരിക്കെ ഈ ചിത്രം സൃഷ്ടിക്കുന്ന ബിസിനസ് കണ്ടില്ലെന്ന് നടിക്കാനാവില്ല. പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന ഒരു ചിത്രത്തിന് കിട്ടുന്ന ഈ ബിസിനസ് മറ്റ് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും അസൂയയോടെ മാത്രമേ നോക്കിക്കാണാനാവൂ.

ചിത്രത്തിന്റെ പ്രമോഷണല്‍ വര്‍ക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം. 

adar-love

adar-love

adar-love

adar-love

adar-love

dar-loveadar-loveadra-loveadar-loveadar-loveadar-loveadar-love

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News