• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉമ്മയുടെ പേര് പറഞ്ഞ് സെല്‍ഫി വീഡിയോ എടുക്കാന്‍ തയ്യാറാണെങ്കില്‍ ഹമീദിന്റെയും ഉമ്മയുടെയും കൂടെ സൗജന്യമായി സിനിമ കാണാനുള്ള അവസരം ഒരുക്കി ‘എന്റെ ഉമ്മാന്റെ പേര്’

By shahina tn    December 20, 2018   
film-enteummanteperra

വളരെ സ്‌നേഹത്തോടെ സ്വന്തം ഉമ്മയുടെ കൂടെ നിന്ന്, ഉമ്മയുടെ പേര് പറഞ്ഞ് സെല്‍ഫി വീഡിയോ എടുക്കാന്‍ തയ്യാറാണെങ്കില്‍ ഹമീദിന്റെയും ഉമ്മയുടെയും കൂടെ സിനിമ കാണാനുള്ള അവസരം ഒരുക്കി ‘എന്റെ ഉമ്മാന്റെ പേര്’ ന്റെ അണിയറ പ്രവര്‍ത്തകര്‍.

ഡിസംബര്‍  ഡിസംബര്‍ 21ന് പുറത്തിറങ്ങുന്ന ടൊവിനോ ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’ . ഉമ്മയോടൊപ്പമുള്ള സെല്‍ഫി വീഡിയോ അയച്ചു കൊടുക്കുന്നവരില്‍ തെരഞ്ഞെടുക്കപ്പെട്ട പത്ത് പേര്‍ക്കാണ് സൗജന്യമായി ടൊവിനോയ്ക്കും ഉര്‍വശിക്കുമൊപ്പം ചിത്രം കാണാനുള്ള സുവര്‍ണ്ണാവസരം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്. 

മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടി ഉര്‍വശിയാണ് ടൊവിനോയുടെ അമ്മയായെത്തുന്നത്. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് സെബാസ്റ്റ്യനും ശരത് ആര്‍ നാഥും ചേര്‍ന്നാണ്.

അമിത പ്രതീക്ഷകളുമില്ലാതെ കണ്ടിരിക്കാവുന്ന ഒരു കുടുംബചിത്രമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തീകൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാള സിനിമയിലെ സ്പാനിഷുകാരനായ ആദ്യ ക്യാമറാമാന്‍ ജോര്‍ഡി പ്ലാനല്‍ ക്ലോസയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പശ്ചാത്തല സംഗീതത്തിന് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയിട്ടുള്ള ഗോപി സുന്ദറാണ് ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഒരുക്കിയിട്ടുള്ളത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News