• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ടിക് ടോക്കിന് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി; ആപ്പ് ഇനി വീണ്ടും പ്ലേസ്റ്റോറില്‍ ലഭ്യമാകും...

By Web Desk    April 26, 2019   

ചൈനയുടെ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി. അശ്ലീല ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നുവെന്നും കുട്ടികളെ വഴി തെറ്റിക്കുന്നുവെന്നുമുള്ള പരാതിയെത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്ക് രാജ്യത്ത് നിരോധിച്ചത്. ദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്തിരുന്നു. എന്നാല്‍ അശ്ലീല ദൃശ്യങ്ങള്‍ മേലില്‍ സംപ്രേഷണം ചെയ്യില്ലെന്നും വിവാദ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ ടിക് ടോക്കില്‍ സംവിധാനമുണ്ടെന്നുമുള്ള ചൈനയിലെ ബൈറ്റഡന്‍സ് കമ്പനി അധികൃതരുടെ വിശദീകരണം അംഗീകരിച്ചാണ് കോടതി നിരോധനം പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ ആപ്ലിക്കേഷന്‍ ഇനി വീണ്ടും പ്ലേസ്റ്റോറില്‍ ലഭ്യമാകും.

ന്യൂനമർദം നാളെയോടെ തീവ്രന്യൂനമർദമാകുമെന്നും 30നു ചുഴലിക്കാറ്റായി തമിഴ്നാട് തീരത്തേക്ക് അടുക്കുമെന്നുമാണു നിഗമനം. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗമുണ്ടാകും. കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്. 29ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. കേരളതീരത്തു കടൽക്ഷോഭം തുടരുകയാണ്. ബംഗ്ലദേശ് നിർദേശിച്ച ഫാനി (fani) എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ബംഗ്ലാ ഭാഷയിൽ ഫാൻ എന്ന് അർഥം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News