• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
01:32 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, സെന്‍കുമാറിന്റേത് വൃത്തികെട്ട കമന്റ്, കേരളാ സര്‍ക്കാര്‍ പ്രളയബാധിതര്‍ക്ക് പണം നല്‍കിത്തുടങ്ങി”

By Web Desk    February 11, 2019   
Major RAvi

മോഹന്‍ലാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല എന്ന് വീണ്ടും വ്യക്തമാക്കി മേജര്‍ രവി. ലാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമോ എന്ന സംശയം നിലനില്‍ക്കെയാണ് മേജര്‍ രവിയുടെ പ്രസ്താവന വീണ്ടും എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ലൈവിലെത്തിയായിരുന്നു പ്രതികരണം.

നമ്പി നാരായണനെ അവഹേളിച്ച സെന്‍കുമാറിനെ വീണ്ടും മേജര്‍ രവി വിമര്‍ശിച്ചു. സെന്‍കുമാറിന്റേത് വൃത്തികെട്ട പരാമര്‍ശമാണ്. പതിനഞ്ച് വര്‍ഷം കരിയറില്‍നിന്ന് പോയ, കോടതി വെറുതെ വിട്ട, പത്മശ്രീനല്‍കി ആദരിച്ച, 50 ലക്ഷം നഷ്ടപരിഹാരം നല്‍കിയ നമ്പി നാരായണനെയാണ് സെന്‍കുമാര്‍ അപമാനിച്ചതെന്ന് രവി എടുത്തുപറഞ്ഞു.

പ്രളയ ദുരിതത്തില്‍ പെട്ടവരെ വീണ്ടും സന്ദര്‍ശിച്ചുവെന്നും അവര്‍ക്ക് പണം സര്‍ക്കാര്‍ നല്‍കുന്നതായി അറിഞ്ഞുവെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. നിങ്ങളെ ഞെട്ടിക്കുന്നുവെന്ന് അറിയിച്ച് ലാല്‍സലാം പറഞ്ഞാണ് മേജര്‍ രവി സംസാരം അവസാനിപ്പിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News