• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ; ആവിഷ്കരണ പുതുമ ഏറിയ 'ARROW' മികച്ച ചിത്രം

By Web Desk    November 24, 2018   

3മത്  24 ഫ്രെയിംസ്  ഓള്‍  കേരള ഷോര്‍ട്ട് ഫിലിം  ഫെസ്റ്റിവല്‍  അവാര്‍ഡ്  പ്രഖ്യാപിച്ചു. വേളാങ്കണ്ണി  പള്ളിയിലേക്ക്  യാത്ര പോയ മലയാളി  കുടുംബം  തിരുട്ടു  ഗ്രാമത്തില്‍ പെട്ടുപോയ  കഥയുമായി  കടന്നു  വന്ന Arrow മികച്ച ചിത്രമായി  തിരഞ്ഞെടുത്തു .ടെക്നിഷ്യന്‍സും  അഭിനേതാക്കളും ഒരേ  പോലെ  മികവുകാരായ  ഒരു  ചിത്രം  കൂടിയാണ്  Arrow .
അമര്‍ അക്ബര്‍ അന്തോണിയിലൂടെയും ,ഒപ്പത്തിലുടെയും മികച്ച അഭിനയം കാഴ്ചവെച്ച് ശ്രദ്ധ നേടിയ മീനാക്ഷിയാണ് ഇക്കുറി  3മത്  24 ഫ്രെയിംസ്  ഓള്‍  കേരള ഷോര്‍ട്ട് ഫിലിം  ഫെസ്റ്റിവലിന്റെ മികച്ച ബാലതാരം .3 മത് 24 ഫ്രെയിംസ്  ഷോര്‍ട് ഫിലിം   ഫെസ്റ്റിവലിന് കൊടിയിറങ്ങുബോള്‍  മലയാള  സിനിമയിലേക്ക്  ഒരു  പിടി  പുത്തന്‍  താരങ്ങളെ കിട്ടിയെന്നു  ഉറപ്പിക്കാം. മികച്ച സംവിധായകന്‍ അവാര്‍ഡ് അര്‍ഹനായ  ലിഞ്ചു എസ്തപ്പാനും, അഭിനേതാവ്  കണ്ണന്‍  അരയങ്ങാട്ടിലും   നാളത്തെ    മലയാള  സിനിമയിലേക്ക്  മുതല്‍കൂട്ടാണ്.
ഒട്ടേറെ  തമിഴ്  സിനിമകള്‍ക്ക് അസിസ്റ്റന്റ്  വര്‍ക്ക്  ചെയ്ത  നിതീഷ്  ആലപ്പുഴ  ആണ് മികച്ച ക്യാമറമാന്‍ .അവാര്‍ഡ് അര്‍ഹരായ ബെസ്റ്റ്  മേക്കപ്പ് മാന്‍  ഷാലുവും  എഡിറ്റര്‍  ജൈഫല്‍ ജൈഫു ഉം,മ്യൂസിക് ഡയറക്ടര്‍  ജിഷ്ണു  സുനിലും   ഈ  ഫെസ്റ്റിവലിലൂടെ മലയാളത്തിന് കിട്ടിയ സംഭാവനകളാണ്.
13 വയസുള്ള  കുട്ടി കൂട്ട  ബലാത്സംഗത്തിന്  ഇരയായി  അവര്‍ക്കുള്ള  നീതി  പോലീസും  കോടതിയും  നിഷേധിക്കുബോള്‍  സ്വന്തം  അച്ഛന്‍  വാങ്ങി കൊടുക്കുന്ന  നീതിയുടെ കഥ പറയുന്ന 'നീതി 'ആണ് രണ്ടാമത്തെ മികച്ച ചിത്രം .
ഡിസംബര്‍ 31 ന്  കാഞ്ഞങ്ങാട്  ഫെസ്റ്റിവലില്‍  വെച്ച്  അവാര്‍ഡ്  ദാനം  നടത്തുമെന്ന്  കണ്‍വീനര്‍  മോഹനന്‍ കരിവീട്ടില്‍  അറിയിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News