• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം; അതിഥിയായി എത്തിയ ഡെയ്ന്‍ ഡേവിസിനെ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടു

By shahina tn    January 18, 2019   
deyin-devis

വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ക്ഷണിതാവായി എത്തിയ അതിഥിയോട് പ്രിന്‍സിപ്പല്‍ സ്റ്റേജില്‍ ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടു. കൊണ്ടോട്ടി വലിയ പറമ്പ് ബ്ലോസം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിലാണ് സംഭവം. കോളെജ് ഡേ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായത്.

കോളെജ് പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ ഡ്രസ് കോഡ് ധരിക്കുന്നത് ആദ്യത്തെ സംഭവമല്ല എന്നാല്‍ ഡ്രസ്‌കോഡുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇത്തരത്തിലേക്കൊരു സംഭവത്തിലേക്ക് നയിച്ചത്. ഡ്രസ് കോഡിനെ നേരത്തെ പ്രിന്‍സിപ്പല്‍ വിലക്കിയിരുന്നു. എന്നാല്‍ അത് കൂട്ടാക്കാന്‍ തയ്യാറല്ല എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പക്ഷം. എന്നാല്‍ ഡ്രസ്‌കോഡ് ഒഴിവാക്കിയാല്‍ മാത്രമേ അതിഥിയെ കോളെജില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു  എന്ന നിലപാടായിരുന്നു പ്രിന്‍സിപ്പലിന്. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുംപ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രിന്‍സിപ്പലിന്റെ വാക്കിനെ അനുസരിക്കാതെ വിദ്യാര്‍ത്ഥികള്‍ ഡെയ്‌നിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. എന്നാല്‍ ഡെയ്‌നോട് പ്രിന്‍സിപ്പല്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഡെയ്ന്‍ കോളെജില്‍ നിന്ന് മടങ്ങുകയായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News