• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അറുപത്തിയൊന്നാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍.

By Web Desk    February 11, 2019   
grammy

സംഗീത രംഗത്തെ പരമോന്നത ബഹുമതിയായ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍ ലഭിച്ചു. ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിള്‍ സെന്ററില്‍ വച്ചാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

എണ്‍പത്തിനാല് കാറ്റഗറികളിലായാണ് അറുപത്തിയൊന്നാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ‘സോങ് ഓഫ് ദി ഇയര്‍’, ‘റെക്കോര്‍ഡ് ഓഫ് ദി ഇയര്‍’ പുരസ്‌കാരങ്ങള്‍ ചൈല്‍ഡ് ഗാമ്പിനോ സ്വന്തമാക്കി. ‘ദിസ് ഈസ് അമേരിക്ക’ എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ‘ഗോള്‍ഡന്‍ അവര്‍’ എന്ന ആല്‍ബത്തിനാണ് കെയ്‌സിക്ക് അവാര്‍ഡുകള്‍ ലഭിച്ചത്. മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് കെയ്‌സിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

ആല്‍ബം ഓഫ് ദി ഇയര്‍ കെയ്‌സി മസ്‌ഗ്രേവ്‌സും സോളോ ആര്‍ട്ടിസ്റ്റ് ആയിട്ടുള്ള മികച്ച റാപ്പ് ആല്‍ബത്തിന് പിന്നിലെ ആദ്യ വനിതയായി കാര്‍ഡി ബിയും ആവാര്‍ഡുകള്‍ സ്വന്തമാക്കി. മികച്ച പുതിയ ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് ദുവാ ലിപ നേടി. മികച്ച ആര്‍ ആന്റ് ബി ഗാനത്തിനുള്ള പുരസ്‌കാരം ‘ബൂഡ് അപ്പ് ‘ എന്ന ഗാനത്തിന് എല്ലാ മെയ് അര്‍ഹയായി. ‘ഗോള്‍ഡ് പ്ലാന്‍’ എന്ന ആല്‍ബത്തിന് ഡ്രെയ്ക്ക് മികച്ച റാപ് സോങിനുള്ള പുരസ്‌കാരം നേടി. വനിതകള്‍ക്ക് പ്രാമുഖ്യം ലഭിച്ച അവാര്‍ഡായിരുന്നു ഇത്തവണത്തേത്.

ഗ്രാമിക്കായുള്ള അവസാന ഘട്ട റൗണ്ടില്‍ ഇക്കുറി ഇന്ത്യന്‍ സംഗീതവുമായി ബന്ധമുള്ള മൂന്നുപേരുകള്‍ കൂടി ഇടം പിടിച്ചിരുന്നു. അമേരിക്കന്‍ ഗായകരായ ഫല്‍ഗുനി ഷാ, സ്‌നാതം കൗര്‍, പ്രശാന്ത് മിസ്ത്രി എന്നിവരാണ് അവസാന റൗണ്ടുകളില്‍ ലോകശ്രദ്ധ നേടി മുന്നേറിയത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News