• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അവള്‍ക്കറിയാം നഷ്ടമാവുന്നതിന്റെ വില; പ്രേക്ഷകരുടെ ഉള്ളു നനയിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകളുടെ ഹൃസ്വചിത്രം

By Web Desk    January 22, 2019   
balloon

നര്‍മ്മത്തിന്റെ വ്യത്യസ്താവതരണം കൊണ്ട് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ അച്ഛനു പിന്നാലെ മകളും അഭിനയ ജീവിതത്തിലേക്ക് കാല്‍വെക്കുകയാണ്. പക്ഷേ ധര്‍മ്മജന്റെ മകള്‍ വേദ എത്തുന്നത് പ്രേക്ഷകരെ ഒരേ സമയം ചിന്തിപ്പിച്ചും ഉള്ളു നനയിപ്പിച്ചുമാണ്. ജ്യോതിഷ് താബോര്‍ സംവിധാനം ചെയ്യുന്ന ബലൂണ്‍ എന്ന ഹൃസ്വചിത്രത്തിലാണ് വേദ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചെറുതാണെങ്കിലും ചിത്രം പറഞ്ഞുവെക്കുന്നത് ചെറുതും വലുതുമായ ഒരുപാട് പേര്‍ തിരിച്ചറിയപ്പെടേണ്ട ഒരു വിഷയമാണ്. നഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ നഷ്ടത്തിന്റെ വേദനയറിയൂ എന്ന് പറയുന്നതുപോലെ, നഷ്ടമാകുന്ന ആ കുഞ്ഞുബാല്യം ചിത്രത്തിലൂടെ നമ്മെ പലതും പഠിപ്പിക്കുന്നു. സംഭാഷണങ്ങളില്ലാതെ തന്നെ ഒരു ചിത്രം പ്രേക്ഷകരുടെ കണ്ണില്‍ ഈറനണിയിക്കുന്നുണ്ടെങ്കില്‍ അത് ചിത്രത്തിന്റെ വിജയമാണ്. വേദയ്‌ക്കൊപ്പം നിരജ്ജന ദിനേശ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരും കഥാപാത്രങ്ങളായെത്തുന്നു. ധര്‍മ്മജന്‍ തന്നെയാണ് ബലൂണിന്റ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News