• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇത്തവണ കിളിയെപ്പിടിച്ച് കൂട്ടിലിടുമെന്നു പറഞ്ഞ ആരാധകന് ആശംസകള്‍ നേര്‍ന്ന് പൃത്ഥ്വിരാജ്‌

By Web Desk    February 12, 2019   
nine

പൃത്ഥ്വിരാജ് പ്രൊഡക്ഷന്‍സ്- സോണി പിക്ചര്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ അണിയൊച്ചൊരുക്കിയ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് നയന്‍. പ്യത്ഥിരാജ് നായകവേഷം കൈകാര്യംചെയ്യുന്ന ചിത്രം ഫെബ്രുവരി ഒന്‍പതിനാണ് റിലീസിനെത്തിയത്.ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത സിനിമയ്ക്ക് ഇതുവരെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഹൊറര്‍ ത്രില്ലറായി ഒരുക്കിയ ചിത്രം കണ്ട് കിളി പോയെന്ന് കഴിഞ്ഞ ദിവസം ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു. ആരാധകന് പൃത്ഥ്വി നല്‍കിയ മറുപടി വൈറലായിരുന്നു. ഒരു പ്രാവശ്യം കൂടി കണ്ടാല്‍ പോയ കിളി തിരിച്ചു വരുമെന്നായിരുന്നു പൃത്ഥ്വി മറുപടി നല്‍കിയിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത് മറ്റൊരു ആരാധകന്റെ കമന്റാണ്. ചിത്രം രണ്ടാമത് കണ്ടിട്ടും പോയ കിളി തിരിച്ചെത്തിയിട്ടില്ലെന്നും, മൂന്നാമതും സിനിമ കണ്ട് കിളിയെ കൂട്ടിലടയ്ക്കാന്‍ പോകുകയാണെന്നാണ് ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

പറന്ന കിളിയെ തിരിച്ചു വിളിക്കാന്‍ പോയതാ., കിളി പിന്നെയും പറന്നു., ഇത് മൂന്നാമത്തെ ശ്രമം ആണ്. പറന്ന കിളിയെ ഇനി പിടിച്ചു കൂട്ടിലാക്കും. ഇങ്ങനെ കമന്റ് ചെയ്തതിന് ശേഷം അത് പൃത്ഥ്വിയെ ടാഗ് ചെയ്യുകയും ചെയ്തു. തന്റെ ഉപദേശം സ്വീകരിച്ച് വീണ്ടും സിനിമ കാണാന്‍ പോയ ആരാധകന് എല്ലാ ആശംസകശും നേര്‍ന്ന് തിരിച്ച് മറുപടി നല്‍കിയിരിക്കുകയാണ് പൃത്ഥ്വി.

nine

എന്നാല്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതുവരെയും ഒരു സിനിമക്കും ഇങ്ങനെ രണ്ട് രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്ന ക്ലൈമാക്‌സ് ഉണ്ടായിട്ടില്ല എന്നു തുടങ്ങുന്ന റിവ്യൂകളും ചിത്രത്തെ തേടിയെത്തുന്നുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News