• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍' ബാഹുബലിയുടെ റെക്കോർഡിനെ പിന്തള്ളുമോ ?

By Web Desk    November 8, 2018   

ബോളിവുഡ് വ്യവസായത്തിന് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ളൊരു ചിത്രം ഇന്ന് തീയേറ്ററുകളില്‍ എത്തുകയാണ്. അമിതാഭ് ബച്ചനും ആമിര്‍ ഖാനും കത്രീന കൈഫും ഫാത്തിമ സന ഷെയ്ഖുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍' ആണ് ചിത്രം. ബിഗ് ബിയും ആമിറും ആദ്യമായി സ്‌ക്രീന്‍സ്‌പേസ് പങ്കിടുന്ന ചിത്രം എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ് ആവുമോ? എത്ര തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുക എന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതുപ്രകാരം തഗ്‌സിന് കളക്ഷനില്‍ മറികടക്കേണ്ടത് സാക്ഷാല്‍ ബാഹുബലി 2നെയാണ്!പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തത് പ്രകാരം ഇന്ത്യയില്‍ മാത്രം 5000 തീയേറ്ററുകളിലാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുക. ഇന്ത്യയ്ക്ക് പുറത്ത് 2000 സ്‌ക്രീനുകളിലും. അങ്ങനെ ആകെ 7000 സ്‌ക്രീനുകള്‍! ഒരു ബോളിവുഡ് ചിത്രത്തിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന സ്‌ക്രീന്‍ കൗണ്ടാണ് ഇത്. സല്‍മാന്‍ ഖാന്റെ 'ടൈഗര്‍ സിന്ദാ ഹെ'യ്ക്കാണ് ഇതിനുമുന്‍പ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചത്. ഇന്ത്യയില്‍ 4600 തീയേറ്ററുകളിലാണ് ചിത്രം എത്തിയത്. ആമിറിന്റെ തന്നെ ദംഗല്‍ ഇന്ത്യയില്‍ 4300 സ്‌ക്രീനുകളിലും പികെ 3800 സ്‌ക്രീനുകളിലുമാണ് റിലീസായത്. എന്നാല്‍ ഇത് ബോളിവുഡ് ചിത്രങ്ങളുടെ കഥ. രാജമൗലിയുടെ ബാഹുബലി 2 ഇന്ത്യയില്‍ മാത്രം റിലീസ് ചെയ്യപ്പെട്ടത് 6500 തീയേറ്ററുകളിലായിരുന്നു! യുഎസില്‍ 1100 സ്‌ക്രീനുകളിലും മറ്റ് വിദേശരാജ്യങ്ങളില്‍ 1400 സ്‌ക്രീനുകളിലും. അങ്ങനെ ആകെ 9000 സ്‌ക്രീനുകളിലായിരുന്നു ബാഹുബലി 2 റിലീസ് ചെയ്യപ്പെട്ടത്!ഇന്ത്യയില്‍ മാത്രം റിലീസ് ദിനത്തില്‍ ചിത്രം 40 കോടി നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് മറ്റൊരു 20 കോടിയും. അങ്ങനെ റിലീസ്ദിനത്തില്‍ തന്നെ 60 കോടിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ സിനിമയുടെ വര്‍ഷത്തിലെ ഏറ്റവും വലിയ സീസണുകളിലൊന്നാണ് ദീപാവലി. 7000 തീയേറ്ററുകളിലെ റിലീസുമായി തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എത്തുമ്പോള്‍ പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബോളിവുഡ് വ്യവസായ ലോകം. മികച്ച ഭൂരിപക്ഷാഭിപ്രായമാണ് ലഭിക്കുന്നതെങ്കില്‍ ചിത്രം എക്കാലത്തെയും വലിയ ബോളിവുഡ് ഹിറ്റ് ആവാനുള്ള എല്ലാ സാധ്യതയുമുണ്ട്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News