• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:21 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അതിര്‍ത്തിയില്‍ അമ്മയ്ക്കരുകില്‍ വാവിട്ട് കരയുന്ന കുരുന്ന്; കാഴ്ചയുടെ പുരസ്‌കാരം...

By Web Desk    April 12, 2019   

ആംസ്റ്റർഡാം (നെതർലന്‍ഡ്സ്)∙ യുഎസ് – മെക്സിക്കൻ അതിർത്തിയിൽവച്ച് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് നിസഹായയായി കരഞ്ഞ കുഞ്ഞിന്റെ ഹൃദയഭേദകചിത്രത്തിന് വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം. കഴിഞ്ഞ വർഷമാണ് ഗെറ്റി ഫൊട്ടോഗ്രാഫർ ജോൺ മൂർ ഈ ചിത്രമെടുത്തത്. ഹൊൻഡുറാൻ അമ്മ സാന്ദ്ര സാഞ്ചസും മകൾ യനേലയും അനധികൃതമായി യുഎസ് – മെക്സികോ അതിർത്തി കടക്കാൻ ശ്രമിച്ചപ്പോഴാണ് ചിത്രമെടുക്കുന്നത്.

വളരെ വ്യത്യസ്തമായ കലാപത്തിന്റെ നേർചിത്രമാണതെന്നും അത് മനഃശാസ്ത്രപരമാണെന്നും പുരസ്കാര സമിതി പറഞ്ഞു. ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ അമ്മയേയും മക്കളെയും വേർപിരിക്കുന്നതിനുള്ള യുഎസിന്റെ തീരുമാനത്തിനെതിരെ വലിയ തോതിൽ വിമർശനമുയർന്നിരുന്നു. യനേലയും അമ്മയും വേർ‍പിരിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരുടെ മറുപടി. എന്തായാലും പ്രതിഷേധത്തെ തുടർന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ജൂണിൽ നയത്തിൽ മാറ്റം വരുത്തിയിരുന്നു.

റിയോ ഗ്രാൻഡ് താഴ്‌വരയിൽ യുഎസ് ബോർ‍ഡർ പട്രോൾ ഏജന്റ്സിന്റെ ചിത്രം പകർത്തുന്നതിനിടെയാണ് മൂർ ഈ ചിത്രമെടുത്തത്. അഭയാർഥികളായി അതിർത്തി കടക്കാനെത്തിയവരുടെ മുഖത്തും കണ്ണുകളിലും ഭയമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. അതിനിടെ, സാന്ദ്ര സാഞ്ചസും കുട്ടിയും മുന്നോട്ടുനീങ്ങി. അവരെ പൊലീസ് പരിശോധിക്കുന്ന ആ നിമിഷമാണ് എനിക്ക് വിലപ്പെട്ട ഈ ചിത്രം ലഭിച്ചതെന്നും മൂർ പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News