• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്ത് ആകെ ലഭിച്ചത് 303 നാമനിര്‍ദേശപത്രികകള്‍

By Web Desk    April 6, 2019   
Election 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 303 നാമനിര്‍ദേശപത്രികകള്‍. വ്യാഴാഴ്ച (എപ്രില്‍ നാല്) മാത്രം ലഭിച്ചത് 149 പത്രികകളാണ്. ആറ്റിങ്ങലില്‍ 14 ഉം, കോഴിക്കോട് 12 ഉം, തിരുവനന്തപുരത്ത് 11 ഉം, പൊന്നാനിയില്‍ 10 ഉം, വയനാട്ടിലും കോട്ടയത്തും ഒന്‍പത് വീതവും, എറണാകുളം, മലപ്പുറം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എട്ടുവീതവും ആലപ്പുഴ, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളില്‍ ഏഴ് വീതവും പത്രികകള്‍ ലഭിച്ചു. 

 

തൃശൂരില്‍ ആറും കാസര്‍കോട്, വടകര, ആലത്തൂര്‍, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ അഞ്ച് വീതവും കൊല്ലം, ഇടുക്കി മണ്ഡലങ്ങളില്‍ നാലുവീതവും പത്രികകളാണ് വ്യാഴാഴ്ച ലഭിച്ചത്. വ്യാഴാഴ്ച എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡറായ അശ്വതി രജനപ്പനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ എറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്- 23 വീതം. 

 

ഏറ്റവും കുറവ് ലഭിച്ച ഇടുക്കിയില്‍ ഒന്‍പത് പത്രികകളാണ് ലഭിച്ചത്. മറ്റു മണ്ഡലങ്ങളില്‍ ലഭിച്ച മൊത്തം പത്രികകളുടെ എണ്ണം ഇപ്രകാരമാണ്. തിരുവനന്തപുരത്ത് 20 ഉം, കോഴിക്കോട്ട് 19 ഉം, എറണാകുളത്തും പൊന്നാനിയിലും 18 വീതവും, കണ്ണൂരില്‍ 17 ഉം, ചാലക്കുടിയില്‍ 16 ഉം, വടകരയിലും കോട്ടയത്തും 15 വീതവും, മലപ്പുറത്തും ആലപ്പുഴയിലും 14 വീതവും, പാലക്കാടും തൃശൂരും 13 വീതവും, മാവേലിക്കരയിലും കൊല്ലത്തും 12 വീതവും, പത്തനംതിട്ടയിലും കാസര്‍കോട്ടും 11 വീതവും, ആലത്തൂരില്‍ 10 ഉം പത്രികകള്‍ ലഭിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News