• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

APRIL 2019
SATURDAY
12:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഗോവയില്‍ രണ്ട് ഘടകകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി

By Ajay    March 19, 2019   

 

പനാജി: ഗോവയില്‍ ബിജെപി ഭരണം തുടരും. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെ വീണ്ടും ബിജെപി മറികടന്നു. രണ്ട് ഘടകകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് പുതിയ നീക്കം.ഗോവ നിയമസഭാ സ്പീക്കറായ പ്രമോദ് സാവന്താണ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഗോവയിലെ സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫൊര്‍വേര്‍ഡ് പാര്‍ട്ടി എന്നീ കക്ഷികള്‍ക്കാണ് ഉപമുഖ്യമന്ത്രിപദം നല്‍കി കൂടെനിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകുന്നതില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ആവശ്യം ഉന്നയിച്ച് രണ്ടുതവണ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിരുന്നു. 40 അംഗ സഭയില്‍ 14 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ട്. എന്നാല്‍ സഖ്യകക്ഷികളെ വിദഗ്ധമായി ഇപ്പോഴും കൂടെനിര്‍ത്തുകയാണ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News