• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  സംസ്ഥാന സ്‌കൂള്‍ കലോത്സവം; വേണ്ടെന്ന് വയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍

By Web Desk    September 9, 2018   
Kerala Youth Festival

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. കലോത്സവം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്ന് എസ്എഫ്ഐ പറഞ്ഞു. പ്രളയക്കെടുതികള്‍ അതിജീവിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവം നടത്തി പ്രോത്സാഹനം നല്‍കുകയാണ് വേണ്ടതെന്ന് കെഎസ്യുവും വ്യക്തമാക്കി.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉപേക്ഷിച്ചവയുടെ പട്ടികയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവവും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിലപാടുകളെ എതിര്‍ക്കുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. കലോത്സവം നടത്തണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും എസ്‌എഫ്‌ഐ അറിയിച്ചു.

കലോത്സവത്തെ ആഘോഷമായി കാണാന്‍ സാധിക്കില്ലെന്നാണ് കെഎസ്‌യുവിന്റെ നിലപാട്. സാമ്ബത്തിക ധാരാളിത്തം കുറച്ച്‌ ജനപങ്കാളിത്തതോടെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News