• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇരുന്നൂറാം വാർഷികം ആഘോഷിക്കുന്നു

By SUJEESH N M    January 22, 2017   
St. Francis L.P School, Fort Cochin

കൊച്ചി: ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി സ്കൂളിനെ 'സ്കൂളുകളുടെ മുത്തശ്ശി'യെന്നാണ് മുൻമുഖ്യമന്ത്രി കെ. കരുണാകരൻ വിശേഷിപ്പിച്ചത്. 1817-ൽ സ്ഥാപിതമായ, സംസ്ഥാനത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൂടിയായ സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി സ്കൂൾ 2017ൽ ഇരുന്നൂറാം വാർഷികം ആഘോഷിക്കുകയാണ്. 

പ്രൊട്ടസ്റ്റന്റ് ഇംഗ്ലീഷ് ബോയ്സ് സ്കൂൾ, പ്രൊട്ടസ്റ്റന്റ് ഇംഗ്ലീഷ് ഗേൾസ് സ്കൂൾ എന്നീ പേരുകളിൽ 1817ൽ ക്രിസ്ത്യൻ മിഷണറിയായ റവ. ഡൗസണാണ് സ്കൂൾ സ്ഥാപിച്ചത്. 1899ൽ രണ്ട് സ്കൂളുകളും യോജിച്ച് ഇന്നത്തെ സെന്റ് ഫ്രാൻസിസ് ചർച്ച് സ്കൂളായി മാറി. കഴിഞ്ഞ 23 വർഷമായി തൃശൂർ സിഎംഎസ് സ്കൂൾസിന്റെ കൊച്ചിൻ എരിയ മാനേജ്മെന്റിന് കീഴിലാണ് പ്രവർത്തനം. 

സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം സ്കൂൾ മലയാളം മീഡിയമാക്കി മാറ്റി. 40 വർഷം മുമ്പുവരെ ഏഴാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ നാലാം തരം വരെ പഠിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്കൂളായിരുന്നിട്ട് കൂടിയും വർഷാവർഷം സ്കൂളിൽ പ്രവേശനം തേടുന്ന വിദ്യർത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സ്ഥിതിവിശേഷമാണുള്ളത്. 

യൂണിഫോമും പുസ്തകങ്ങളും വിദ്യാർത്ഥികൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനാൽ ഫ്രീ സ്കൂൾ എന്നൊരു പേരും സ്കൂളിന് ലഭിക്കുകയുണ്ടായെന്ന് ഹെഡ്മിനിസ്ട്രസ്സ് കെ.സി എലിസബത്ത് പറയുന്നു. 2018ൽ വിരമിക്കാനിരിക്കുന്ന എലിസബത്ത്, സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയാണ്. 1967ലാണ് താനിവിടെ പഠിക്കാൻ ചേർന്നതെന്ന് എലിസബത്ത് ഓർക്കുന്നു. അവരുടെ അമ്മയായ അന്ന ജോൺ ആയിരുന്നു അന്നത്തെ ഹെഡ് മിനിസ്ട്രസ്. അന്നയുടെ അമ്മയും സ്കൂളിലെ അധ്യാപികയായിരുന്നു.

സാമ്പത്തികമായി നടത്തിപ്പ് നഷ്ടത്തിലാണെങ്കിലും സ്കൂൾ അടച്ചുപൂട്ടുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. ലാഭമില്ലെന്ന കാരണത്താൽ കേരളത്തിലെ പല സ്കൂളുകളും അടച്ചുപൂട്ടുന്നത് പതിവായ സാഹചര്യത്തിലാണ് മാനേജ്മെന്റ് ഇങ്ങനെയൊരു നിലപാട് കൈക്കൊണ്ടിരിക്കുന്നതെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. 

സ്കൂളിനെ ഹൈസ്കൂളായി ഉയർത്താനുള്ള ശ്രമങ്ങൾ മുമ്പ് നടത്തിയിരുന്നെങ്കിലും സമീപ പ്രദേശങ്ങളിൽ എയിഡഡ്, അൺഎയിഡഡ് മേഖലകളിലായി പത്തോളം സ്കൂളുകൾ ഉണ്ടെന്നത് ഈ നീക്കത്തിന് തിരിച്ചടിയായി.

ഇരുന്നൂറാം വാർഷികമെന്ന ചരിത്രനേട്ടം ആഘോഷിക്കാൻ തന്നെയാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ആഘോഷപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ആഘോഷത്തിന്റെ ഭാഗമായി ജനുവരി 23 ന് പൂർവ്വവിദ്യാർത്ഥി സംഗമം നടക്കുമെന്ന് എലിസബത്ത് അറിയിച്ചു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News