• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ അക്കാഡമിക് നിലവാരവും  അധ്യാപകരുടെ പ്രവര്‍ത്തന മികവും അളക്കാന്‍ തീരുമാനം 

By Web Desk    September 26, 2018   

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ അക്കാഡമിക് നിലവാരവും  അധ്യാപകരുടെ പ്രവര്‍ത്തന മികവും അളക്കാന്‍ പുതിയ പരിശോധന. സ്‌കൂളുകളുടെ ഭരണകാര്യങ്ങളും വിലയിരുത്തുന്ന പരിശോധന ഈ അധ്യയന വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കും. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. ഒരു ദിവസത്തെ ആഘോഷമെന്ന പതിവ് ചട്ടപ്പടി പരിശോധനകള്‍ക്ക് പകരം കൃത്യമായ മാനദണ്ഡം നിശ്ചയിച്ചാണ് ഈ പുതിയ പരീക്ഷ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്.

വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പരമാവധി സ്കൂളുകളിലെത്തണം. എ.ഇ.ഒയുടെ പരിശോധന ഡിഇഒയും തുടര്‍ന്ന് ഡിഡിയും നിരീക്ഷിക്കണം. ‍‍ടീച്ചിംഗ് മാന്വല്‍ അനുസരിച്ചാണോ അധ്യാപനമെന്നും ഇക്കാര്യം പ്രധാന അധ്യാപകന്‍ പരിശോധിക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തണം. ഉച്ചഭക്ഷണ പദ്ധതിയും സ്കോളര്‍ഷിപ്പും അര്‍ഹരിലെത്തുന്നുണ്ടോയെന്നും പരിശോധിക്കും. എല്ലാ മാസവും ഉപജില്ല മുതലുള്ള റിപ്പോര്‍ട്ടുകളും അടുത്ത മാസത്തെ സ്കൂള്‍ പരിശോധന കലണ്ടറും ഡി.പി.ഐക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News