• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നാക് അക്രഡിറ്റേഷന്‍ ഇല്ലെങ്കില്‍ കോളജുകളില്‍ പുതിയ കോഴ്‌സുകളും ഇല്ല;കെ.ടി ജലീല്‍ 

By Web Desk    September 28, 2018   
k t jaleel

തിരുവനന്തപുരം: നാക് അക്രഡിറ്റേഷന്‍ ഇല്ലാത്ത കോളജുകളില്‍ പുതിയ പ്രോഗ്രാമുകള്‍ അനുവദിക്കുന്നത് പുനഃപരിശോധിക്കുമെന്ന്  കെ ടി ജലീല്‍.  എല്ലാ കോളജുകളും വെബ്‌സൈറ്റ് രൂപപ്പെടുത്തണമെന്നും വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പടെ വിവരങ്ങള്‍ പുതുക്കണമെന്നും വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. മൂന്നുമാസം കൂടുമ്‌ബോള്‍ വി.സിമാരുടെ യോഗം ചേരാനും തീരുമാനമായി.


സര്‍വകലാശാലകളുടെ രാജ്യാന്തര നിലവാരമാനദണ്ഡമായ നാക് അക്രഡിറ്റേഷന്‍ ലക്ഷ്യമാക്കിവേണം പ്രവര്‍ത്തനങ്ങള്‍. ഇതിനായി ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ പുനഃസംഘടിപ്പിക്കണം. ഇതൊരുസ്ഥിരം സംവിധാനമായി തുടരണം. സര്‍വകലാശാലകളോട് അഫിലിയേറ്റുചെയ്തിട്ടുള്ള കോളജുകള്‍ സ്വന്തമായി വെബ്സൈറ്റ് തയാറാക്കേണ്ടതും കോളജിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കുകയും വേണം.മൂന്നുമാസത്തിലൊരിക്കല്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം സര്‍വകലാശാലാ ആസ്ഥാനങ്ങളിലും കോളജുകളിലും ഏര്‍പ്പെടുത്തണം. ഡിസംബര്‍ 31 നകം ഇ ഗവേര്‍ണസ് പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി കെ.ടി. ജലീല്‍ നിര്‍ദ്ദേശിച്ചു. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇനി വിട്ടുവീഴ്ചകള്‍ സാധ്യമല്ലെന്ന സൂചനയും അദ്ദേഹം നല്‍കി.


മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ് പി.എച്ച്‌.ഡി ഗവേഷണത്തിന് സംവരണം ഏര്‍പ്പെടുത്തണം. ബിരുദ പരീക്ഷയുടെ ഫലം ഏപ്രില്‍ 30 നും ബിരുദാനന്തബിരുദ പരീക്ഷാഫലം മേയ് 30 ന് പ്രസിദ്ധീകരിക്കണം. ഒരുസര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് മറ്റൊരുകലാശാല അംഗീകരിക്കാത്ത നില വരരുത്. തുല്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥ ക്രമേണ അവസാനിപ്പിക്കണം. എല്ലാ അധ്യാപകരും ഒാരോ അക്കാദമിക വര്‍ഷത്തിലും കുറഞ്ഞത് രണ്ട് ഗവേഷണ പ്രബന്ധങ്ങളോ പുസ്തകങ്ങളോ പ്രസിദ്ധീകരിക്കണം. വി.സി മാരുടെ അടുത്തയോഗം ജനുവരി നാലിന് എം.ജി. സര്‍വകലാശാലയില്‍ ചേരും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News