• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാര്‍ത്യായനി അമ്മയ്ക്ക് ലാപ്‌ടോപ്പ് സമ്മാനിച്ച് വിദ്യഭ്യാസ മന്ത്രി

By Web Desk    November 8, 2018   

അക്ഷരലക്ഷം തുല്യതാപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ 97 വയസ്സുകാരി  കാര്‍ത്യായനി അമ്മയ്ക്ക് ലാപ്‌ടോപ്പ് സമ്മാനിച്ച് വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കാര്‍ത്യായനി അമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു മന്ത്രി ലാപ്ടോപ് സമ്മാനിച്ചത്. കംപ്യുട്ടര്‍ പഠിക്കണമെന്ന് കാര്‍ത്യായനി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയില്‍ 98 മാര്‍ക്ക് നേടിയാണ് കാര്‍ത്യായനി 'അമ്മ ഒന്നാം റാങ്ക് നേടിയത്.

ലാപ്‌ടോപ് കിട്ടിയ ഉടനെ കാര്‍ത്യായനി അമ്മ ഇംഗ്ലിഷില്‍ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്ത വര്‍ഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും പങ്കുവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍, എസ്ഐഇടി ഡയറക്ടര്‍ അബുരാജ് എന്നിവരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News