• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിലും പാഠപുസ്തകം; പുതിയ   സംവിധാനം മത്സരപ്പരീക്ഷകളില്‍ മികവു  കാട്ടാന്‍ 

By Web Desk    October 10, 2018   
+2 TEXT

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിലും പാഠപുസ്തകം. മത്സരപ്പരീക്ഷകളില്‍ മികവു കാട്ടാനാണ് പുതിയ     സംവിധാനം.  വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ മലയാളത്തിലുള്ള ശാസ്ത്ര പാഠപുസ്തകങ്ങളുടെ കരടു തയാറായി. ജനന നിയന്ത്രണ മാര്‍ഗങ്ങളും മറ്റും ചിത്രങ്ങള്‍ സഹിതം പുസ്തകത്തിലുണ്ട്. ഉള്ളടക്കത്തില്‍ മാറ്റം വരുത്താതെ വിവര്‍ത്തനം ചെയ്യാനാണ് എന്‍സിഇആര്‍ടി അനുമതി നല്‍കിയത്. ചിത്രങ്ങള്‍ ഒഴിവാക്കാനും ഉള്ളടക്കം വലിയ പ്രശ്‌നമില്ലാത്ത രൂപത്തിലാക്കാനുമാണ് ഉപസമിതിയുടെ തീരുമാനം. മലയാളത്തിലുള്ള ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം തന്നെ ഓണ്‍ലൈനിലും പുസ്തക രൂപത്തിലും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

ബയോളജി പുസ്തകം മലയാളത്തിലാക്കുമ്ബോള്‍ വിവാദം ഉണ്ടാകാതിരിക്കാന്‍ പ്രജനനം എന്ന അധ്യായം മൂന്നംഗ സമിതി വിലയിരുത്തും. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച്‌ ഇംഗ്ലീഷില്‍ പറയുന്ന പല കാര്യങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്ബോള്‍ വിവാദമുണ്ടാകാനുളള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്ന് ചില കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.  

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News