• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തെരഞ്ഞെടുപ്പ് കാലത്ത് മാത്രം തുറക്കുന്ന സ്കൂളുകൾ

By Web Desk    February 6, 2017   
school

പിത്തോരാഗണ്ഡ്: ഉത്തരാഘണ്ഡിലെ പിത്തോരാഗണ്ഡ് ജില്ലയിൽ അമ്പതോളം സ്കൂളുകൾ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ മാത്രമാണ് തുറക്കുക. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടെ വിദ്യാർത്ഥികളില്ല, അതിനാൽ അധ്യാപകരും. അടഞ്ഞുകിടക്കുന്ന ഈ സ്കൂളുകൾ വോട്ടെടുപ്പിന് വേണ്ടി മാത്രം തുറക്കും.

മെച്ചപ്പെട്ട ജീവിതസാഹചര്യം ലക്ഷ്യമാക്കി പ്രദേശവാസികൾ മറ്റിടങ്ങളിലേക്ക് താമസം മാറ്റിയതാണ് സ്കൂളുകൾ അടച്ചിടാൻ കാരണം. ധർച്ചുല നിയോജകമണ്ഡലത്തിലുള്ള ബോനയിലെ പ്രൈമറി സ്കൂൾ ഇത്തരത്തിൽ 2013 മുതൽ അടഞ്ഞു കിടക്കുകയാണ്. പ്രദേശത്ത് 632 വോട്ടവർമാർ ഉള്ളതിനാൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്കൂൾ പോളിംഗ് ബൂത്തിനായി മാത്രം തുറക്കും. 

കാർഷികവൃത്തിയിൽ ജീവിതം പുലർത്തുന്നവരാണ് ഈ പ്രദേശങ്ങളിലുള്ളവർ. മക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനായി ഇവിടെയുള്ളവരെല്ലാം നാടുവിട്ടു കഴിയുന്ന അവസ്ഥയാണുള്ളത്. ദീദിഹട്ട് നിയോജകമണ്ഡലത്തിലും സമാനമായ സ്കൂളുകൾ നിരവധിയുണ്ട്. അതേസമയം സ്കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കാനോ നാട്ടുകാരുടെ മക്കൾക്ക് പ്രദേശത്ത് നിലവാരമുള്ള വിദ്യാഭ്യാസസൗകര്യങ്ങളൊരുക്കാനോ അധികൃതരും മുൻകൈ എടുക്കുന്നില്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News