• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് ഗ്രാമവാസികള്‍

By Anju    February 25, 2019   
himachal-pradesh

റാംപൂര്‍: ഹിമാചല്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മതിയായ അധ്യാപകരില്ലാതെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ റാംപൂരില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഉറച്ച തീരുമാനത്തിലാണ് ഗ്രാമവാസികള്‍.

ഉയര്‍ന്ന ജോലി നേടണമെന്നും ഒരുപാട് പഠിക്കണമെന്നും ആഗ്രഹമുണ്ടെങ്കിലും അധ്യാപകരില്ലാത്തതിനാല്‍ കടുത്ത നിരാശയിലാണ് വിദ്യാര്‍ത്ഥികള്‍. ദിവസേന കിലോമീറ്ററുകള്‍ നടന്നാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തുന്നത്. എന്നാല്‍ പ്രധാന വിഷയങ്ങള്‍ ഒന്നും പഠിപ്പിക്കാന്‍ സ്‌കൂളില്‍ അധ്യാപകരില്ല. മാര്‍ച്ചില്‍ ബോര്‍ഡ് എക്‌സാം നടക്കാനിരിക്കെ അധ്യാപകരില്ലാത്ത പ്രശ്‌നം കുട്ടികളെ രൂക്ഷമായി ബാധിക്കും.

സ്‌കൂളില്‍ മതിയായ അധ്യാപകരില്ലാത്തത് ഞങ്ങളുടെ പഠനത്തെ മോശമായി ബാധിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്‌കൂളില്‍ പ്രധാന വിഷയങ്ങളായ ഗണിതം, സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മൂന്ന് അധ്യാപകരെ വെച്ച് മാത്രമാണെന്നും ഗ്രാമവാസികള്‍ പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News