• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
01:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ: അടുത്ത വര്‍ഷം മുതല്‍ കണക്കില്‍ രണ്ടുതരം പരീക്ഷ

By shahina tn    January 15, 2019   
exm-cbse

ദില്ലി: പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് കണക്കില്‍ രണ്ട് തരം പരീക്ഷ നടത്താനൊരുങ്ങി സിബിഎസ്ഇ. അടുത്ത വര്‍ഷം മുതലാണ് കണക്ക് വിഷയത്തില്‍ രണ്ട് തരത്തിലുള്ള പരീക്ഷ നടത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ബേസിക് എന്നിങ്ങനെയാണ് പരീക്ഷ.

തുടര്‍ പഠനത്തിന് കണക്ക് പാഠ്യവിഷയമാക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കാണ് ബേസിക് തല പരീക്ഷ നടത്തുന്നത്. അതേ സമയം സിലബസില്‍ മാറ്റമുണ്ടാകില്ല. ഇന്റേണല്‍ അസസ്‌മെന്റ് രണ്ട് പരീക്ഷ എഴുതുന്നവര്‍ക്കും ഒന്നുതന്നെയായിരിക്കും. കണക്ക് പരീക്ഷ എഴുതുന്ന കുട്ടികളിലുണ്ടാകുന്ന ആത്മസംഘര്‍ഷം കുറയ്ക്കുക എന്നതാണ് ഈ രണ്ട് തരത്തിലുള്ള പരീക്ഷയുടെ ലക്ഷ്യമെന്ന് സിബിഎസ്ഇ അറിയിച്ചു.

നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് തലത്തിലാണ് പരീക്ഷ നടത്തി വരുന്നത്. അടുത്ത വര്‍ഷം മുതല്‍ സ്റ്റാന്‍ഡേര്‍ഡ് തലത്തിലുള്ള പരീക്ഷ ജയിക്കുന്നവര്‍ക്ക് മാത്രമേ സീനിയര്‍ സെക്കന്‍ഡറി തലത്തിലുള്ള കണക്ക് പഠനവിഷയമായി  എടുക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ രണ്ട് തരത്തിലുള്ള പരീക്ഷയും എഴുതാന്‍ കുട്ടികള്‍ക്ക് അവസരം  നല്‍കും.

 

Tags: CBSE Exam
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News