• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
09:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

4578 സ്കൂളുകള്‍ക്ക് ഡിഎസ്എല്‍ആര്‍ ക്യാമറയും ട്രൈപോഡും അനുവദിച്ച് കേരള സര്‍ക്കാര്‍

By Web Desk    January 31, 2019   
pinarayi-vijayan

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക് സ്‌കൂളുകളാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഡിഎസ്എല്‍ആര്‍ ക്യാമറയും ട്രൈപോഡും അനുവദിച്ചുള്ള സർക്കുലർ കേരളം സർക്കാർ പുറപ്പെടിവിച്ചു .

സ്‌കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികള്‍, കൈറ്റ് വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലിന് വേണ്ടി വാര്‍ത്തകള്‍ തയ്യാറാക്കല്‍, കുട്ടികളുടെ ടെലിഫിലുമുകള്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ വിദ്യാഭ്യാസ വിഭവങ്ങള്‍ തയ്യാറാക്കല്‍, സ്‌കൂള്‍ വിക്കിയിലേക്ക് ഫോട്ടോ, വീഡിയോ തയ്യാറാക്കല്‍ തുടങ്ങി സ്‌കൂളിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ക്യാമറ നല്‍കുന്നത്. സ്വകാര്യ പരിപാടികള്‍, വിദ്യാഭ്യാസ ഇതര പരിപാടികള്‍ തുടങ്ങിയവയ്ക്ക് ക്യാമറ യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഡിഎസ്എല്‍ ക്യാമറയ്ക്ക് അഞ്ച് വര്‍ഷത്തെ ഓണ്‍സൈറ്റ് വാറണ്ടിയും ഉണ്ട്.

അതിനാല്‍ ഉപകരണത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ kite.kerala.gov.in/support എന്ന വെബ്‌സൈറ്റില്‍ അപ്പോള്‍ തന്നെ കംപ്ലെയ്ന്റ് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിട്ടാല്‍ 1800 425 6200 എന്ന ട്രോള്‍ഫ്രീ നമ്പറില്‍ വിളിച്ച് കംപ്ലെയ്ന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. കൈറ്റ് ജില്ലാ ഓഫീസുകള്‍ മുഖേന സ്‌കൂളുകള്‍ക്ക് ലഭ്യമാകുന്ന ക്യാമറയുടെ ഉപയോഗവും പരിപാലനവും സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

 

 

 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News