• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

APRIL 2019
FRIDAY
11:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമ്മയും മകളും ഒരുമിച്ച് യൂണിവേഴ്‌സിറ്റി പടികയറിവന്നപ്പോൾ അത് ചരിത്രമായി

By Web Desk    March 18, 2019   
mother and daughter

മ്മയും മകളും ഒരുമിച്ച് പിഎച്ച്ഡി നേടി. ഡല്‍ഹിയൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ഇന്ത്യന്‍ എക്കണോമിക് സര്‍വീസ് ഉദ്യോഗസ്ഥയായ മാലാദത്ത(56)യും വേള്‍ഡ് ബാങ്ക് കണ്‍സള്‍ട്ടന്റ് ആയ മകള്‍ ശ്രേയമിശ്ര(28)യും ഒരുമിച്ച് പിഎച്ച്എഡി നേടിയത്. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് അമ്മയും മകളും ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടുന്നത്. 34 വര്‍ഷമായി നീട്ടിവച്ച ആഗ്രഹമാണ് മാലയുടേത്.
പ്രതിരോധമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥയായ മാല 2012 മകള്‍ പ്‌ളസ് ടുകഴിഞ്ഞതോടെയാണ് ധനകാര്യത്തില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തത്. ശ്രേയ രണ്ടുവര്‍ഷംമുമ്പാണ് മനശാസ്ത്രത്തില്‍ ഗവേഷണത്തിന് റജിസ്റ്റര്‍ ചെയ്തത്. ഇരുവരും ഒരേകാലത്ത് ഗവേഷണം പൂര്‍ത്തിയാക്കി. നവംബര്‍19ന് ആയിരുന്നു ബിരുദദാനച്ചടങ്ങ് എന്നാല്‍ ശ്രേയയുടെ വിവാഹത്തിന് പിറ്റേന്നായതിനാല്‍ പങ്കെടുക്കാനായില്ല. അപൂര്‍വ സന്ദര്‍ഭം ന്ഷ്ടമായതില്‍ യൂണിവേഴ്‌സിറ്റി അധികൃതരും വിഷമത്തിലായിരുന്നു. കഴിഞ്ഞദിവസം രണ്ടുപേരും എത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News