• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
09:21 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

4,752 ഹൈസ്‌കൂളുകളില്‍ 45,000 ക്ലാസ് റൂമുകള്‍ ഹൈടെക്കാക്കുമെന്ന വാക്ക് പാലിച്ചു; പ്രൈമറി സ്‌കൂളുകളിലെ ക്ലാസ്‌റൂമുകളും ഹൈടെക്കാക്കിമാറ്റാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

By Web Desk    January 23, 2019   
pinarayi vijayan

തിരുവനന്തപുരം: 4,752 ഹൈസ്‌കൂളുകളില്‍ 45,000 ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കുമെന്നുള്ള പ്രഖ്യാപനം പാലിച്ചതിനു പിന്നാലെ പ്രൈമറി സ്‌കൂളിലെ ക്ലാസ്‌റൂമുകള്‍ ഹൈടെക്കാക്കി മാറ്റാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂളുകളില്‍ 58,430 ലാപ് ടോപ്, 42,227 മള്‍ട്ടി മീഡിയ പ്രൊജക്ടര്‍ തുടങ്ങിയവ സ്ഥാപിച്ചു കഴിഞ്ഞു. ഒരു സ്‌കൂളിലൊഴികെ 4,751 സ്‌കൂളുകളിലും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനും ആയി.

ആദ്യഘട്ടം വിജയിച്ചതോടെ രണ്ടാം ഘട്ടമായാണ് പ്രൈമറി സ്‌കൂളുകളിലെ ക്ലാസ്‌റൂമുകള്‍ ഹൈടെക് ആക്കി മാറ്റാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. 9,941 സ്‌കൂളുകളില്‍ കൂടി ഹൈടെക് ലാബ് നിര്‍മ്മിക്കുന്ന പദ്ധതിക്ക് 292 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി തന്നെ ഈ പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കഴിയും. പൊതു വിദ്യാലയങ്ങളില്‍ മുഴുവന്‍ ഹൈടെക് ക്ലാസ് റൂം എന്ന ചരിത്ര നേട്ടത്തിലേക്ക് കേരളത്തെ കൈ പിടിച്ചുയര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം എന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ വരും തലമുറയാണ് നമ്മുടെ ഏറ്റവും വലിയ ആസ്തി, അതുകൊണ്ടു തന്നെ അവരുടെ വിദ്യഭ്യാസപരമായ ഉന്നമനത്തിനു സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നു. വന്‍കിട പദ്ധതികളെ പോലെ തന്നെ വിദ്യാഭ്യാസ പുരോഗതിയെ!! പ്രധാന അജണ്ടയില്‍ ഉള്‍പ്പെടുത്തി അഞ്ഞൂറ് കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ ക്ലാസ് മുറികളെ ഹൈടെക് ആക്കുന്നത്. 92 ശതമാനം അധ്യാപകരും ഹൈടെക് സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് അധ്യാപനം നടത്തുന്നുണ്ട്. സമഗ്ര പോര്‍ട്ടലിനൊപ്പം സ്വന്തം നിലയില്‍ ഡിജിറ്റല്‍ വിഭവങ്ങള്‍ തയ്യാറാക്കി പഠിപ്പിക്കുന്ന അധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.1898 സ്‌കൂളുകളിലായി 58,247 കുട്ടികളുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News