• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോളെജ് പഠനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് ഇനി സ്മാര്‍ട്ട് ഫോണ്‍ സമ്മാനം; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നു

By shahina tn    January 16, 2019   
mobile-phone-for-students

നല്ലൊരു സ്മാര്‍ട് ഫോണ്‍ സ്വന്തമായി വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. കോളെജ് പഠനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സര്‍ട്ടിഫിക്കെറ്റിനൊപ്പം ഗവണ്‍മെന്റിന്റെ വക സൗജന്യമായി ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടി കിട്ടിയാലോ? പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾക്ക് അതിലും വലിയ സന്തോഷം വെറെന്തുണ്ട്.

ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത് പഞ്ചാബ് ഗവണ്‍മെന്റാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്തരത്തിലൊരു പദ്ധതി. ‘മൊബൈല്‍ ഫോണ്‍ ടു യൂത്ത്’ എന്ന പദ്ധതി പഞ്ചാബ് ഗവണ്‍മെന്റ് 2017-18 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

50 ലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നത്. ഗവണ്‍മെന്റ് കോളെജുകള്‍, ടെക്‌നിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്കാണ് സ്മാര്‍ട്ട് ഫോണ്‍ നല്‍കുക. മാര്‍ച്ച് മാസം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം.

സ്മാര്‍ട്ട് ഫോണിനൊപ്പം 12 ജിബി ഡാറ്റയും 600 ലോക്കല്‍ മിനുട്ട്സ് ടോക്ക് ടൈമും ലഭിക്കും. എന്നാല്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മാത്രമേ ഫോണ്‍ ലഭിക്കുകയുള്ളു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News