• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യയുടെ പകുതിയോളം സമ്പത്ത് ഒമ്പത് പേരുടെ കൈവശം; സമ്പന്നരുടെ സാമ്പത്തിക വളര്‍ച്ച 36 ശതമാനം, ദരിദ്രരുടേത് മൂന്ന് ശതമാനവും

By Web Desk    January 21, 2019   
poverty-generic

ദാവോസ്: ഇന്ത്യയുടെ പകുതിയോളം സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് അതിസമ്പന്നരായ ഒമ്പത് പേരിലെന്ന് പഠന റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാം പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം ആളുകളുടെ സമ്പത്തിന് തുല്യമായ സമ്പത്താണ് അതിസമ്പന്നരായ ഒമ്പത് പേരുടെ കൈവശമുള്ളത്.

രാജ്യത്തെ 77.4 ശതമാനം സമ്പത്തുമുള്ളത് 10 ശതമാനംവരുന്ന ആളുകളുടെ കൈകളിലാണ്. 36 ശതമാനമാണ് അതിസമ്പന്നരുടെ സാമ്പത്തിക വളര്‍ച്ച. എന്നാല്‍ ദരിദ്രരുടെ സാമ്പത്തിക വളര്‍ച്ച കേവലം മൂന്ന് ശതമാനവും. രാജ്യത്ത് ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ ഒരു വയസിനുമുമ്പ് മരിക്കുന്നത് സമ്പന്ന കുടുംബങ്ങളിലെ മരണനിരക്കിനേക്കാള്‍ മൂന്ന് മടങ്ങ് കൂടതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരുവര്‍ഷത്തിനിടെ ഇന്ത്യയില്‍ 18 അതിസമ്പന്നരായ കോടിശ്വരന്മാര്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതുവരെ 28 ലക്ഷം കോടി സമ്പത്തോടെ ആകെ 119 ശതകോടീശ്വരന്മാര്‍ ഇന്ത്യയിലായി. സാമ്പത്തിക തുല്യതയില്ലായ്മ ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

poverty-generic

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News