• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

APRIL 2019
FRIDAY
11:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോള്‍ സഹായത്തിനായി നൂറില്‍ വിളിച്ചു; ഒടുവില്‍ സംഭവിച്ചതിങ്ങനെ

By Web Desk    March 18, 2019   
KANJAVU

ബറേലി: കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോള്‍ വീട്ടിലേക്ക് പോകാന്‍ സഹായത്തിനായി യുവാവ് വിളിച്ചത് നൂറില്‍. വീട്ടില്‍ പോകാന്‍ വാഹനവും കാശുമില്ലെന്നും വീടുവരെയും കൊണ്ടാക്കാന്‍ കഴിയുമോ എന്നുമായിരുന്നു യുവാവിന്റെ ചോദ്യം. ഉത്തര്‍പ്രദേശിലെ അമോറ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭാല്‍ ജില്ല സ്വദേശിയായ ഇരുപത്തിനാലുകാരനാണ് നൂറില്‍ വിളിച്ച്‌ പോലീസിന്റെ സഹായം തേടിയത്. തുടര്‍ന്ന് സഹായത്തിനായി എത്തിയ പോലീസിനോട് ഇയാള്‍ പരസ്‌പര ബന്ധമില്ലാതെ സംസാരിച്ചു. തുടര്‍ന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് ഇയാളുടെ പോക്കറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

കുട്ടിക്കാലം മുതല്‍ കഞ്ചാവ് വലിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് ഇയാള്‍ പിന്നീട് പോലീസിനോട് സമ്മതിക്കുകയുണ്ടായി. പൊലീസുമായി യുവാവ് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. വീട്ടില്‍ പോകാന്‍ പണമില്ലാത്തത് കൊണ്ടാണ് എമര്‍ജന്‍സി നമ്ബര്‍ ഡയല്‍ ചെയ്തതെന്നാണ് യുവാവ് പറയുന്നത്. അവസാനം പൊലീസ് ജീപ്പില്‍ കയറ്റി ബസ് സ്റ്റോപ്പില്‍ കൊണ്ടുപോയി, വീട്ടിലെത്താനുള്ള പണവും നല്‍കിയിട്ടാണ് പൊലീസുകാര്‍ മടങ്ങിപ്പോയത്.

Tags: drugs kanjav
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News