• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പുകയില വേട്ട: ഏജന്റുമാരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

By shahina tn    December 27, 2018   
TOBACO

പാലക്കാട്: പാലക്കാട് തത്തമംഗലത്ത് വൻ പുകയില വേട്ട. അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 75 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ എക്സൈസ് പിടി കൂടി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് പുകയില പിടി കൂടുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

തത്തമംഗലം മേട്ടുവളവിലെ 26 കാരൻ ജലാവുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്.  വീടിന്റെ മച്ചിൽ നിന്നാണ് ചാക്കുകളിൽ സൂക്ഷിച്ച പുകയില കണ്ടെടുക്കാനായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പുകയില വിതരണം ചെയ്യുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം. സംഘത്തിലെ ഏജൻറുമാരിൽ ഒരാളാണ് അറസ്റ്റിലായ ജലാവുദ്ദീൻ.

 

Tags: Drugs
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News