• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദുരിതാശ്വാസ ക്യാമ്പില്‍ വൊളണ്ടിയര്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി 

By Web Desk    September 1, 2018   

ആലുവ: ആലുവ മംഗലപ്പുഴ സെമിനാരിയിലെ  ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് 10വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ക്യാമ്പില്‍  വോളണ്ടിയറായി പ്രവര്‍ത്തിച്ച കാസര്‍കോട് ബാഡൂര്‍ അംഗടിമുഗര്‍ സ്വദേശി അഹമ്മദ് മുന്‍സിര്‍ (20) ആണ് അറസ്റ്റിലായത്. ദുരിതാശ്വാസ ക്യാംപില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു വന്ന പെണ്‍കുട്ടിക്കെതിരെ  പീഡന ശ്രമം നടത്തിയത്. ആലുവ പറവൂര്‍ കവലയിലെ ബേക്കറിയില്‍ ജീവനക്കാരനായ മുന്‍സിര്‍ ക്യാംപില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കുകയായിരുന്നു.

കുട്ടിയുമായി പരിചയം നടിച്ച് അടുത്ത് കൂടിയ മുന്‍സിര്‍ ക്യാമ്ബ് അവസാനിച്ച ദിവസം ആളൊഴിഞ്ഞ ഭാഗത്തേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആലുവ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതി നാട്ടിലേക്ക് കടന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പ്രതി തിരികെ ബേക്കറിയില്‍ ജോലിക്കെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പറവൂര്‍ കവലയില്‍ തന്നെ ബേക്കറി ഉടമ ജീവനക്കാര്‍ക്കായി വാടകക്കെടുത്തിട്ടുള്ള കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News