• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
02:28 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'ബൈക്കിനു പിന്നിലിരുന്നതു ഭാര്യയല്ല, എന്റെ ജീവനായിരുന്നു' : താലിമാലയും ആഭരണങ്ങളും നിലവിളിച്ചു കൈപ്പറ്റുന്ന ഉഷയുടെ ഭര്‍ത്താവ് : കണ്ണീരിലാഴ്ത്തി തമിഴകം 

By Web Desk    March 10, 2018   

'ബൈക്കിനു പിന്നിലിരുന്നതു ഭാര്യയല്ല, എന്റെ ജീവനായിരുന്നു'. വാവിട്ടുകരഞ്ഞ് ഉഷയുടെ ഭര്‍ത്താവ് രാജ പറയുന്ന വാക്കുകളായിരുന്നു വനിതാദിനത്തില്‍ തമിഴ്‌നാട് കേട്ടത്. അപകടം നടന്ന സ്ഥലത്ത് ചോരയില്‍ കുളിച്ചുകിടന്ന ഉഷയെ മടിയില്‍ ചേര്‍ത്തുപിടിക്കുന്ന രാജയുടെ ചിത്രവും ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ച വാര്‍ത്തയുമായി എത്തിയ ഡോക്ടറുടെ കൈയില്‍നിന്നു ഭാര്യയുടെ താലിമാലയും ആഭരണങ്ങളും നിലവിളിച്ചു കൈപ്പറ്റുന്ന ദൃശ്യങ്ങളും കണ്ടുനിന്നവരെയും ദുഃഖത്തിലാഴ്ത്തി. 

ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് ഗര്‍ഭിണി മരിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. മൂന്നു മാസം ഗര്‍ഭിണിയായ ഉഷയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി തഞ്ചാവൂര്‍ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ നാട്ടുകാര്‍ വ്യാപകമായ ആക്രമം അഴിച്ചുവിടുകയും ചെയ്തു. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.

ഉഷ സ്‌കൂട്ടറില്‍ ഭര്‍ത്താവ് രാജയുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് മറ്റൊരുബൈക്കില്‍ പിന്തുടര്‍ന്ന് വന്ന കാമരാജ് എന്ന പൊലീസുകാരന്‍ ഇവരുടെ സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഭര്‍ത്താവ് രാജ ചികിത്സയിലാണ്. ഇതേത്തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി തഞ്ചാവൂര്‍ പാത ഉപരോധിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരന്റെ അതിക്രമം കാരണം മൂന്നു മാസം ഗര്‍ഭിണിയായ ഉഷ എന്ന യുവതിയുടെ മരണം തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News