• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വെള്ളമുണ്ട ഇരട്ടക്കൊലക്കേസില്‍ വെളിപ്പെടുത്തലുമായ്  പ്രതി;   ലൈറ്റ് അണച്ച് കതക് കുറ്റിയിട്ടിരുന്നെങ്കില്‍ താന്‍ അവിടെ കയറില്ലായിരുന്നു, മോഷണ ശ്രമം തടയാന്‍  രാത്രി കാലങ്ങളില്‍ നാം ശ്രദ്ധിക്കേണ്ടത് 

By Web Desk    September 27, 2018   
thief in home

വയനാട്:  വെള്ളമുണ്ട ഇരട്ടക്കൊലക്കേസിലെ പ്രതി തൊട്ടില്‍പ്പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന്‍ (45) താന്‍ നടത്തിയ കുറ്റകൃത്യത്തിനു പോലിസ് കസ്റ്റഡിയില്‍ നല്‍കിയ വിശദീകരണം ഇതാണ്, ''ഒരുപക്ഷേ അവര്‍ ലൈറ്റ് അണച്ച് കതക് കുറ്റിയിട്ടിരുന്നെങ്കില്‍ ഞാന്‍ അവിടെ കയറില്ലായിരുന്നു'' .   ജൂലൈ 5ന് രാത്രി ഏഴരയോടെയാണ് വെള്ളമുണ്ടയിലെ ആ നാടിനെ നടുക്കിയ ഇരട്ടക്കൊലക്കേസും മോക്ഷണശ്രമവും നടന്നത്.  
പ്രതി തൊട്ടില്‍പാലത്ത് നിന്നു മാനന്തവാടിയിലേക്ക് വരുന്നത് എകദേശം ഒന്‍പതരയോടെയായിരുന്നു.  പന്ത്രണ്ടാം മൈല്‍ വെയിറ്റിങ്ങ് ഷെഡില്‍ ഇറങ്ങി. കയ്യില്‍ കരുതിയ മദ്യം അല്‍പ്പം കഴിച്ച് വെളിച്ചം കണ്ട ഉമറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. വീടും പരിസരവും നിരീക്ഷിച്ച പ്രതി തിരികെയെത്തി വീണ്ടും മദ്യപിച്ച് അര്‍ദ്ധരാത്രിയോടെ ഉമറിന്റെ വീട്ടിലേക്ക് ചെല്ലുകയായിരുന്നു. ആ സമയത്തും വീട്ടിനുള്ളില്‍ വെളിച്ചമുണ്ടായതും പിറക് വശത്തേ വാതില്‍ കുറ്റിയിടാതിരുന്നതും അകത്ത് കടക്കാന്‍ തനിക്കു പ്രചോദനമായതെന്ന് പ്രതി വിശദീകരിച്ചു. 

അകത്ത് കയറി ഫാത്തിമയുടെ കഴുത്തിലെ മാല പൊട്ടിക്കുന്നതിനിടെ ഉമറിന്റെ ശരീരത്തില്‍ പ്രതിയുടെ കൈ തട്ടി. ഞെട്ടിയുണര്‍ന്ന ഉമര്‍ പ്രതിയുടെ ഷര്‍ട്ടില്‍ പിടിച്ചു. ഉടന്‍ പ്രതി കൈയില്‍ കരുതിയ ഇരുമ്പ് പൈപ്പ് കൊണ്ട് രണ്ട് തവണ ഉമറിന്റെ തലയ്ക്കടിച്ചു. ഇതിനിടയില്‍ ഞെട്ടിയുണര്‍ന്ന ഫാത്തിമക്ക് നേരേയും ആക്രമണമുണ്ടായി. ആരോഗ്യദൃഢഗാത്രനായ കൊലയാളിയുടെ ശക്തമായ പ്രഹരത്തില്‍ ഒന്നുറക്കെ നിലവിളിക്കാന്‍ പോലും കഴിയാതെയാണ് നവദമ്പതികള്‍ മരിച്ചത്.  ഇതിന് ശേഷം കൈയില്‍ കിട്ടിയ മൊബൈല്‍ ഫോണും സ്വര്‍ണവുമായി വിശ്വനാഥന്‍ പുറത്ത് കടന്നു. വീട്ടിനുള്ളില്‍ നിന്ന് എടുത്ത മുളക് പൊടി പരിസരത്ത് വിതറിയ ശേഷം കുറച്ചുസമയം വിശ്രമിച്ചു. ഏതാണ്ട് മൂന്ന് മണിയോടെയാണ് കൊലയാളി വീട്ടില്‍ നിന്നും കൃത്യം നടത്തിയതിന് ശേഷം പുറത്ത് പോയത്. പുലര്‍ച്ചെ അത് വഴി വന്ന ചരക്ക് ലോറിയില്‍ കയറി അഞ്ചരയോടെ തൊട്ടില്‍പ്പാലം ഇറങ്ങുകയായിരുന്നു. 


ഇത്തരത്തില്‍ നടക്കുന്ന എല്ലാ മോക്ഷണ ശ്രമങ്ങള്‍ക്ക് പിന്നിലും നമ്മുടെ ശ്രദ്ധക്കുറവ് കൂടി കാരണമാവുന്നുണ്ടെന്ന് തിരിച്ചറിയണം. അര്‍ദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് മിക്ക കവര്‍ച്ചകളും  നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവര്‍ച്ചക്കാരുടെ അടുത്ത ഇര നമ്മള്‍ ആ വാതിരിക്കാന്‍ നമ്മള്‍ നമ്മുടെ തന്നെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായ് കേരളാ പോലീസ് ഇറക്കിയ ചില നിര്‍ദേശങ്ങളിതാ 

   ജാഗ്രതപാലിക്കുക.! !
                                                                                             പ്രിയപ്പെട്ടവരെ, അര്‍ദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവര്‍ച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവര്‍ച്ചക്കാരുടെ അടുത്ത ഇര നമ്മള്‍ ആ വാതിരിക്കാന്‍ പോലീസ് പറയുന്നചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്‌തേക്കാം:
     
1? കവര്‍ച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും  ലോക്ക് ചെയ്‌തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, എല്ലാ വാതിലുകളും അടക്കുകയും താക്കോല്‍ ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകില്‍ ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കും, ജനല്‍ പാളികള്‍ രാത്രി അടച്ചിടുക! 'അപരിചിതര്‍ ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനല്‍ വഴി കാര്യം അന്വേഷിക്കുക'!

2? വീടിനു പുറത്തും അടുക്ക്‌ളഭാഗത്തും  മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക

3? അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്‍, പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവര്‍ ,യാചകര്‍,പുതപ്പ് പോലുളളവ വില്‍ക്കുന്ന കച്ചവടക്കാര്‍, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരികുന്നവര്‍  തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുമായി അകലം പാലിക്കുക!

4? കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്‍ , ആയുധങ്ങള്‍, പാര, മഴു ഗോവണി എന്നിവ വീട്ടില്‍ അവര്‍ക്ക് കിട്ടാത്ത രീതിയില്‍ സുരക്ഷിതമാക്കി വെക്കുക, രാത്രി പുറത്ത് ടാപ്പില്‍ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാല്‍ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് കൊച്ചു കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ അയല്‍ വാസികളെ വിവരം അറിയിക്കുകയും, വാതില്‍ തുറക്കാതിരിക്കുകയും ചെയ്യുക.

5? കൂടുതല്‍ ആഭരണങ്ങള്‍ അണിയാതിരിക്കുക, പണം ആഭരണം തുടങ്ങിയവ  അള്‍മറ മേശ പോലുള്ളവയില്‍ സൂക്ഷിക്കാതിരിക്കുക, കൂടുതല്‍ വില പിടിപ്പുള്ളവ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണം, ഗ്യാരണ്ടി ആഭരണങ്ങള്‍ അണിയിക്കാതിരിക്കുക

6? കവര്‍ച്ച നടന്നാല്‍ ഉടന്‍ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി വാഹനത്തില്‍ ഒരേ സമയം  നാലു ഭാഗവും അന്വേഷണം നടത്തുക

7? പോലീസ് വരുന്നതിന് മുന്‍പ് കവര്‍ച്ച നടന്ന മുറി, വാതില്‍, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും 

8? വലിയ സംമ്പാദ്ധ്യം ഉള്ളവര്‍ CCTV Camara സ്ഥാപിക്കുക, രാത്രി റെക്കോര്‍ഡ് മോഡില്‍ ഇടുക 

9? കവര്‍ച്ച ശ്രമം നടന്നാല്‍ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക 

?? രാത്രി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കാതിരിക്കുക, അയല്‍ വീടുകളിലെ നമ്പര്‍ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, പോലീസ് സ്റ്റേഷന്‍ നമ്പര്‍ എല്ലാ വീട്ടിലും സൂക്ഷിക്കുക.
 
ഇത്തരം കാര്യങ്ങള്‍ നിസാരമെന്ന് തോന്നാമെങ്കിലും  ഇരകളായി തീര്‍ന്നാല്‍ ഗൗരവമായി തീരും.
 
ഇന്നത്തെ ഇര നാമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം  മറ്റുള്ളവരിലേക് ഷെയര്‍  ചെയ്യുക.
 
NB  : നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കില്‍/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക റോഡ് വക്കില്‍ ആള്‍ താമസം ഇല്ലാത്ത വീടുകള്‍ ആര്‍ക്കും ഒളിഞ്ഞിരിക്കാന്‍ പറ്റാത്ത വിധം കതക് സ്ഥാപിക്കുക.

 പകല്‍ പുറത്തിറങ്ങാതെ റൂമില്‍ കഴിയുന്നവരെയും ആര്‍ഭാഢ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കുക .......

സ്‌നേഹത്തോടെ, 
           കേരളാ പോലീസ്


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News