• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
04:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'അണ്ണാ, കുറച്ചു കൂടി വെള്ളം തരാമോ...': ശബ്ദിക്കാന്‍ പോലുമാകാതെ ജീവനുവേണ്ടി പിടഞ്ഞവര്‍ക്ക് ആകെ നല്‍കാനായതു കുപ്പിവെള്ളം മാത്രം: മനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്കള്‍  

By Web Desk    March 13, 2018   

കൊരങ്ങിണിയിലെ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലാകെ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ പോലും പൂര്‍ണമായും കത്തിപ്പോയ അവസ്ഥയിലായിരുന്നു ചിലര്‍. ശബ്ദിക്കാന്‍ പോലുമാകാതെ ഇരുന്നവര്‍ക്ക് ആകെ നല്‍കാനായതു കുപ്പിവെള്ളം മാത്രം. ഇതുപോലും അല്‍പം കഴിഞ്ഞപ്പോള്‍ തീര്‍ന്നുപോയി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരുടെ കയ്യിലുണ്ടായിരുന്ന വെള്ളമാണു പലര്‍ക്കും നല്‍കിയത്. അല്‍പം വെള്ളം മാത്രം നല്‍കിയപ്പോള്‍'അണ്ണാ, കുറച്ചു കൂടി വെള്ളം തരാമോ...?' എന്നു കേഴുന്ന കരച്ചിലും മനഃസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു.

കൊടുംകാട്ടിനു നടുവില്‍ ഒരു പുതപ്പിന്റെ മാത്രം അഭയത്തിലായിരുന്നു പൊള്ളലേറ്റവര്‍ കഴിഞ്ഞത്. വിഡിയോ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ക്ക് 80 ശതമാനം വരെ പൊള്ളലേറ്റിരുന്നു. ഇവരില്‍ ചിലര്‍ പിന്നീടു മരണപ്പെട്ടു. ബാക്കിയുള്ളവര്‍ ചികിത്സയിലാണ്. അതേസമയം അതീവദാരുണ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പലരും ബന്ധുക്കളുടെ ഫോണ്‍നമ്പരും മറ്റും രക്ഷാപ്രവര്‍ത്തകര്‍ക്കു പറഞ്ഞു കൊടുത്തു. പാറകള്‍ക്കടിയിലും മറ്റും അഭയം തേടിയവര്‍ക്കും ഗുരുതര പൊള്ളലേറ്റു. 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News