• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2018
MONDAY
11:49 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

500 രൂപ നൽകിയില്ല; മകൻ അച്ഛനെ അടിച്ചുകൊന്നു 

By Web Desk    February 10, 2017   
murder

ലക്‌നൗ: അഞ്ഞൂറ് രൂപ ചോദിച്ചിട്ട് നൽകാതിരുന്ന പിതാവിനെ മകൻ ഇരുമ്പ് വടിക്ക് അടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബദൗനിയിലെ ഹാതിനി മോദ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇർഷാദ് (50) എന്നയാളെ മകൻ ഇഷാഖ് ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇർഷാദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇഷാഖിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയമുണ്ടെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. 

പ്രതി നേരത്തെയും അക്രമസ്വഭാവം കാട്ടിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. 500 രൂപ ലഭിച്ചില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിപെടുത്തിയിരുന്നെങ്കിലും അത് കൊലപാതകത്തിൽ കലാശിക്കുമെന്ന് കരുതിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു

Tags: U P crime
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News