• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:33 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഷുഹൈബ് വധക്കേസില്‍ കണ്ണൂര്‍ എസ്പിയുടെ ക്രൈംസ്‌ക്വാഡ് പിരിച്ചു വിട്ടു 

By Web Desk    March 13, 2018   

ഷുഹൈബ് വധക്കേസില്‍ കണ്ണൂര്‍ എസ്പിയുടെ ക്രൈംസ്‌ക്വാഡ് പിരിച്ചു വിട്ടു. വധക്കേസില്‍ കാര്യമായി സഹകരിച്ചില്ലെന്ന് സ്‌ക്വാഡിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് സ്‌ക്വാഡ് പിരിച്ചുവിട്ടത്. ആറംഗ സംഘത്തിലെ അഞ്ചു പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റിയും ഉത്തരവായി.

റെയ്ഡ് ഉള്‍പ്പെടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നതായി നേരത്തേ കണ്ണൂര്‍ എസ്പി: ജി.ശിവവിക്രം സംസ്ഥാന പൊലീസ് മേധാവി, ഉത്തരമേഖലാ ഡിജിപി, കണ്ണൂര്‍ റേഞ്ച് ഐജി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ റെയ്ഡ് ഉള്‍പ്പെടെ നിര്‍ണായക നീക്കം പൊലീസ് നടത്തിയിരുന്നു. എന്നാല്‍ എസ്പി റെയ്ഡിനെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്നാണു വിവരങ്ങള്‍ ചോര്‍ന്നതായി ഉന്നത പൊലീസ് നേതൃത്വത്തെ ധരിപ്പിച്ചത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News